നഗോയ
From Wikipedia, the free encyclopedia
ടോക്കിയോ, യോകഹോമ, ഒസാക എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജപ്പാനിലെ നഗരമാണ് നഗോയNagoya (名古屋市, Nagoya-shi?) . മധ്യ ഹോൺഷൂവിലെ നോബി സമതലത്തിൽ, ഇസീ ഉൾക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നഗോയ ഹോൺഷൂ/ചുബു പ്രദേശത്തിലെ മുഖ്യ നഗരവും ഐകീപ്രവിശ്യയുടെ തലസ്ഥാനവുമാണ്. ജപ്പാനിലെ നഗരങ്ങളിൽ വലിപ്പത്തിൽ നാലാം സ്ഥാനമാണ് നഗോയയ്ക്കുള്ളത്. ഇവിടത്തെ ജനസംഖ്യ 2001-ൽ 21.7 ലക്ഷമായിരുന്നു [3] ഒസാകാ നഗരത്തിൽനിന്ന് സു. 136 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഈ നഗരം രാജ്യത്തിലെ ഒരു പ്രധാന വ്യാവസായിക-ഗതാഗത കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ജപ്പാനിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നുകൂടിയായ നഗോയയിൽ വാണിജ്യപ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.
Nagoya 名古屋 | |||
---|---|---|---|
Designated city | |||
名古屋市 · City of Nagoya[1] | |||
From top left: Nagoya Port, Higashiyama Zoo and Botanical Gardens, Central Nagoya, Nagoya Castle, Nagoya TV Tower | |||
| |||
Location of Nagoya in Aichi | |||
Country | Japan | ||
Region | Chūbu | ||
Prefecture | Aichi | ||
• Mayor | Takashi Kawamura (DPJ) | ||
• ആകെ | 326.45 ച.കി.മീ.(126.04 ച മൈ) | ||
(June 1, 2010) | |||
• ആകെ | 22,66,488 | ||
• ജനസാന്ദ്രത | 6,919.3/ച.കി.മീ.(17,921/ച മൈ) | ||
സമയമേഖല | UTC+9 (Japan Standard Time) | ||
- Tree | Camphor laurel (Cinnamomum camphora) | ||
- Flower | Lilium | ||
Phone number | 052-972-2017 | ||
Address | 3-1-1 Sannomaru, Naka-ku, Nagoya-shi, Aichi-ken 460-0001 | ||
വെബ്സൈറ്റ് | City of Nagoya | ||
[2] |
1939-ൽ സ്ഥാപിതമായ നഗോയ സർവകലാശാലയുടെ ആസ്ഥാനം നഗോയയാണ്. അത്സൂതാദേവാലയം, നഗോയ കൊട്ടാരം, തോകുഗാവ മ്യൂസിയം, ഹിഗാഷിയാമ സസ്യോദ്യാനം, മൃഗശാല, സയൻസ് മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ മുഖ്യ ആകർഷണങ്ങൾ. 1907-ഓടെയാണ് നഗോയ ആധുനിക വികസനപ്രക്രിയയ്ക്കും ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിനും വിധേയമായത്. ഇപ്പോൾ നിരവധി വൻ വ്യവസായസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യന്ത്രസാമഗ്രികൾ, ഗതാഗതോപകരണങ്ങൾ, രാസവസ്തുക്കൾ മുതലായവയുടെ ഉത്പാദനം, ഇരുമ്പുരുക്ക് വ്യവസായം എന്നിവയാണ് ഈ നഗരത്തിലെ മുഖ്യ വ്യവസായങ്ങൾ. ഭക്ഷ്യോത്പന്നങ്ങൾ, ഘടികാരങ്ങൾ, വസ്ത്രം, പ്ലൈവുഡ്, പോഴ്സലീൻ തുടങ്ങിയവയുടെ ഉത്പാദന-വിപണനത്തെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ഗണ്യമായ പുരോഗതി നേടിയിരിക്കുന്നു.
1891-ലെ ശക്തമായ ഭൂചലനവും രണ്ടാം ലോകയുദ്ധവും നഗോയ നഗരത്തിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചെങ്കിലും സമഗ്രമായ നഗര ആസൂത്രണത്തിലൂടെ വളരെപ്പെട്ടെന്നുതന്നെ ഈ നഗരം പുനർ നിർമ്മിക്കപ്പെട്ടു. 'ബുള്ളറ്റ് ട്രെയിൻ' എന്നു വിളിക്കുന്ന അതിവേഗ തീവണ്ടിയും ടോക്യോ നഗരത്തെ നഗോയയുമായി ബന്ധിപ്പിക്കുന്ന ടോമി എക്സ്പ്രസ് വേയും കോബി നഗരവുമായി നഗോയയെ ബന്ധിപ്പിക്കുന്ന മീഷീൻ ഹൈവേയും നഗര പുനർനിർമിതിയുടെ ഭാഗമായാണ് നിർമ്മിക്കപ്പെട്ടത്.