പാമോയിൽ
എണ്ണ പനകളുടെ പഴത്തിന്റെ മെസോകാർപ്പിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ സസ്യ എണ്ണ / From Wikipedia, the free encyclopedia
എണ്ണപ്പനയുടെ കായയുടെ മാംസളമായ പുറംതോടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് പാമോയിൽ. കുരുവിന്റെ അകത്തുള്ള പരിപ്പിൽ നിന്നും വേർതിരിക്കൂന്ന എണ്ണയെ പാംകെർണൽ ഓയിൽ എന്നാണ് വിളിക്കുന്നത്. പ്രധാനമായും ആഫ്രിക്കൻ എണ്ണപ്പനയായ എലെയിസ് ഗ്നീനിൻസിസിൽ[1] നിന്നും കൂടാതെ ഒരു ചെറിയ അളവിൽ അമേരിക്കൻ എണ്ണപ്പന എലെയിസ് ഒലീഫീറ, മരിപാ എണ്ണപ്പന അത്താലെ മരിപ എന്നിവയിൽ നിന്നും പാമോയിൽ വേർതിരിച്ചെടുക്കുന്നു.
ഉയർന്ന ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ പാം ഓയിൽ സ്വാഭാവികമായും ചുവപ്പുനിറത്തിലാണ്.