പിയറെ സൈമൺ ലാപ്ലേസ്
From Wikipedia, the free encyclopedia
പിയറെ സൈമൺ ലാപ്ലേസ്(ഇംഗ്ലീഷ് : Pierre-Simon Laplace) ഒരു വിഖ്യാത ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനും ആയിരുന്നു.ഫ്രാൻസിലെ ന്യൂട്ടൻ എന്ന അപരാഭിധാനത്തിൽ അറിയപ്പെടുന്ന ലാപ്ലേസ് തന്റെ ഗവേഷണഫലങ്ങളും മറ്റും സെലസ്റ്റിയൽ മെക്കാനിക്സ് എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗണിതസംബന്ധിയായ ജോതിശ്ശാസ്ത്രത്തിലും സംഭവ്യതാശാസ്ത്രത്തിലും അദ്ദേഹം ജീവിതകാലം മുഴുവൻ ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും ലാപ്ലേസ് അനശ്വരനായത് അദ്ദേഹം രൂപകൽപ്പന ചെയ്ത ലാപ്ലേസ് പരിവർത്തനം,ലാപ്ലേസ് സമവാക്യം എന്നിവകളിലൂടെയാണ്. എക്കാലത്തെയും മികച്ച ഒരു ശാസ്ത്രജ്ഞൻ ആയി ലാപ്ലേസിനെ ലോകം കണക്കാക്കുന്നു.
വസ്തുതകൾ Pierre-Simon Laplace, ജനനം ...
Pierre-Simon Laplace | |
---|---|
ജനനം | 23 March 1749 |
മരണം | 5 മാർച്ച് 1827(1827-03-05) (പ്രായം 77) |
ദേശീയത | French |
കലാലയം | University of Caen |
അറിയപ്പെടുന്നത് |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomer and Mathematician |
സ്ഥാപനങ്ങൾ | École Militaire (1769–1776) |
അക്കാദമിക് ഉപദേശകർ | Jean d'Alembert Christophe Gadbled Pierre Le Canu |
ഡോക്ടറൽ വിദ്യാർത്ഥികൾ | Siméon Denis Poisson |
ഒപ്പ് | |
അടയ്ക്കുക