പൈഹ-ലുവോസ്തോ ദേശീയോദ്യാനം
From Wikipedia, the free encyclopedia
പൈഹ-ലുവോസ്തോ ദേശീയോദ്യാനം (Pyhä-Luoston kansallispuisto) ഫിൻലാൻറിലെ ലാപ്ലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫിൻലാൻറിലെ ഏറ്റവും പഴയ ദേശീയദ്യാനമായിരുന്ന പൈഹാറ്റുൻറുറി ദേശീയോദ്യാനം (1938 ൽ രൂപീകരിച്ചത്) ലുവോസ്റ്റോയുമായി ലയിപ്പിച്ച് 2005 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. ഇത് പൈഹാ-ലുവോസ്തയെ ഫിൻലാന്റിലെ ഏറ്റവും പഴക്കമുള്ളതും അതേസമയം തന്നെ ഏറ്റവും പുതിയ ദേശീയോദ്യാനവുമെന്ന ബഹുമതിയ്ക്ക് അർഹയാക്കുന്നു. ഇങ്ങനെ രൂപീകൃതമായ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 142 ചതുരശ്ര കിലോമീറ്റർ (55 ചതുരശ്ര മൈൽ) ആണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രാചീന വനങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ.
വസ്തുതകൾ രാജ്യം, Region ...
പൈഹ-ലുവോസ്തോ ദേശീയോദ്യാനം (Pyhä-Luoston kansallispuisto) | |
Protected area | |
Isokuru in March 2006 | |
രാജ്യം | Finland |
---|---|
Region | Lapland |
Coordinates | 67°03′59″N 26°58′25″E |
Area | 142 km2 (55 sq mi) |
Established | 2005 |
Management | Metsähallitus |
Visitation | 1,28,000 (2009[1]) |
IUCN category | II - National Park |
Website: www | |
അടയ്ക്കുക