പ്രസവപൂർവ്വ പരിചരണം
From Wikipedia, the free encyclopedia
പ്രസവപൂർവ്വ പരിചരണം ഇംഗ്ലീഷിൽ പ്രീനേറ്റൽ കെയർ, അല്ലെങ്കിൽ ആന്റിനേറ്റൽ കെയർ എന്നും അറിയപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലി കൈകാര്യം ചെയ്യുന്നതിനുള്ള ശുപാർശകളും ഗർഭാവസ്ഥയിലെ മാതൃ ശാരീരിക മാറ്റങ്ങൾ, ജീവശാസ്ത്രപരമായ മാറ്റങ്ങൾ, പ്രീ നേറ്റൽ വിറ്റാമിനുകൾ ഉൾപ്പെടെയുള്ള ഗർഭകാല പോഷകാഹാരം തുടങ്ങിയ മെഡിക്കൽ വിവരങ്ങളും അടങ്ങിയ മെഡിക്കൽ ചെക്കപ്പുകളുടെ രൂപത്തിലാണ് ഇത് നൽകുന്നത്. ഇത് ഗർഭകാലത്തുടനീളമുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഒരുപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.[1][2] പ്രസവത്തിനു മുമ്പുള്ള സ്ക്രീനിംഗും രോഗനിർണയവും ഉൾപ്പെടെയുള്ള പതിവ് ഗർഭകാല പരിചരണത്തിന്റെ ലഭ്യത, മാതൃമരണം, ഗർഭം അലസലുകൾ, ജനന വൈകല്യങ്ങൾ, കുറഞ്ഞ ജനന ഭാരം, നവജാത അണുബാധകൾ, തടയാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുടെ ആവൃത്തി കുറയ്ക്കുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഗർഭകാല പരിചരണത്തിൽ സാധാരണയായി ഇവ ഉൾപ്പെടുന്നു:
- ആദ്യ രണ്ട് ത്രിമാസങ്ങളിലെ പ്രതിമാസ സന്ദർശനങ്ങൾ (ഒന്നാം ആഴ്ച മുതൽ 28 ആഴ്ച വരെ)
- ഗർഭത്തിൻറെ 28-ാം ആഴ്ച മുതൽ 36-ാം ആഴ്ച വരെ രണ്ടാഴ്ചയിലൊരിക്കൽ സന്ദർശനങ്ങൾ
- 36-ാം ആഴ്ചയ്ക്ക് ശേഷം ഡെലിവറി വരെയുള്ള പ്രതിവാര സന്ദർശനങ്ങൾ, 38-ാം ആഴ്ച മുതൽ 42-ാം ആഴ്ച വരെ
- മാതാപിതാക്കളുടെയും കുടുംബത്തിൻ്റെയും ആവശ്യങ്ങളുടെ വിലയിരുത്തൽ
ഗർഭകാല പരിചരണത്തിന്റെ പരമ്പരാഗത രൂപം 1900-കളുടെ തുടക്കം മുതൽ പ്രചാരത്തിലുണ്ട്, എന്നാൽ, ഗർഭകാല പരിചരണം നൽകുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഏതാണ് എന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങൾ വളരെ കുറവാണ്. [3] ഗർഭകാല പരിചരണം ചെലവേറിയതും നിരവധി ജീവനക്കാരെ ഉപയോഗിക്കുന്നതുമാണ്. ഇനിപ്പറയുന്ന ഖണ്ഡികകൾ മറ്റ് തരത്തിലുള്ള ഗർഭകാല പരിചരണത്തെക്കുറിച്ചുള്ള ഗവേഷണത്തെ വിവരിക്കുന്നു, ഇത് എല്ലാ രാജ്യങ്ങളിലെയും പ്രസവ സേവനങ്ങളുടെ ഭാരം കുറച്ചേക്കാം.