ഫിൽ കോളിൻസ്
ബ്രിട്ടീഷ് ഡ്രമ്മറും ഗായകനും ഗാനരചയിതാവും (ജനനം 1951) / From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും അഭിനേതാവുമാണ് ഫിലിപ്പ് ഡേവിഡ് ചാൾസ് "ഫിൽ" കോളിൻസ് LVOLVO (ജനനം 30 ജനുവരി 1951)[7][8] ബ്രിട്ടീഷ് സംഗീത സംഘം ജെനെസിസ് ന്റെ പ്രധാന ഗായകനും ഡ്രമ്മറുമായ ഇദ്ദേഹം ഏകാംഗ കലാകാരൻ എന്ന നിലയിലും പ്രശസ്തനാണ്.[9]
ഫിൽ കോളിൻസ് LVO | |
---|---|
ജനനം | ഫിലിപ്പ് ഡേവിഡ് ചാൾസ് കോളിൻസ് (1951-01-30) 30 ജനുവരി 1951 (73 വയസ്സ്) ചിസ്വിക്ക്, ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ |
|
സജീവ കാലം | 1968–2011, 2015–present |
കുട്ടികൾ | 5 |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | philcollins |
ഇതുവരെ എട്ടു സ്റ്റുഡിയോ ആൽബങ്ങളാണ് കോളിൻസ് പുറത്തിറക്കിയിട്ടുള്ളത്.ഇതിന്റെ 3.35 കോടി പ്രതികൾ അമേരിക്കയിൽ മാത്രം വിറ്റഴിച്ചപ്പോൾ ലോകമെമ്പാടുമായിട്ടുള്ള വിൽപ്പന 15 കോടിയാണ്.ഇത് ഇദ്ദേഹത്തെ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളായി മാറ്റി.[10] ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും ഒരു സംഗീത സംഘത്തിലെ അംഗമെന്ന നിലയിലും 10 കോടി ആൽബങ്ങൾ വിറ്റഴിച്ച മൂന്നു കലാകാരിൽ ഒരാളാണിദ്ദേഹം.മൈക്കൽ ജാക്സൺ,പോൾ മക്കാർട്ട്നി എന്നിവരാണ് മറ്റു രണ്ടു പേർ.[11].ഏഴ് ഗ്രാമി പുരസ്കാരം, ആറ് ബ്രിട്ട് പുരസ്കാരം രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ഓസ്കാർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[12] ഹോളിവുഡ് വാക്ക് ഓഫ് ഹോൾ ഓഫ് ഫെയിം,റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം എന്നിവയിൽ പേരു ചേർക്കപ്പെട്ട കോളിൻസിന്റ പ്രകടനങ്ങൾക്കും മറ്റും സമ്മിശ്ര പ്രതികരണമാണ് വിമർശകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.[13][14][15]