ഫോബോസ് (ഉപഗ്രഹം)
From Wikipedia, the free encyclopedia
ചൊവ്വയുടെ രണ്ടു പ്രകൃതിദത്ത ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുതും ചൊവ്വയോട് ഏറ്റവും അടുത്തുകിടക്കുന്നതുമായ ഉപഗ്രഹമാണ് ഫോബോസ്. രണ്ടു ഉപഗ്രഹങ്ങളും 1877ൽ ആണ് കണ്ടെത്തിയത്. 11.1 കിലോമീറ്റർ ആരം ഉള്ള ഫോബോസിന്, ഡീമോസിനെക്കാൾ 7.24 ഇരട്ടി പിണ്ഡം ഉണ്ട്. ഗ്രീക്ക് ഐതിഹ്യത്തിലെ ഏറീസിൻറെ(മാർസ് എന്നും അറിയപ്പെടുന്നു) മക്കളിൽ ഒരാളായ ഫോബോസ് ('ഭയം' എന്ന് അർത്ഥം) എന്ന ദൈവത്തിൻറെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്.
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | ആസഫ് ഹാൾ |
കണ്ടെത്തിയ തിയതി | ഓഗസ്റ്റ് 18, 1877 |
വിശേഷണങ്ങൾ | |
മറ്റു പേരുകൾ | മാർസ് I |
Adjectives | ഫോബിയൻ |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
ഇപ്പോക്ക് J2000 | |
Periapsis | 9,235.6 km (5,738.7 mi) |
Apoapsis | 9,518.8 km (5,914.7 mi) |
സെമി-മേജർ അക്ഷം | 9,377.2 km (5,826.7 mi)[1] |
എക്സൻട്രിസിറ്റി | 0.0151 |
പരിക്രമണകാലദൈർഘ്യം | 0.318 910 23 d (7 h 39.2 min) |
Average പരിക്രമണവേഗം | 2.138 km/s (1.328 mi/s) |
ചെരിവ് | 1.093° (to Mars's equator) 0.046° (to local Laplace plane) 26.04° (to the ecliptic) |
ഉപഗ്രഹങ്ങൾ | ചൊവ്വ |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 26.8 × 22.4 × 18.4 km (11.4 mi)[2] |
ശരാശരി ആരം | 11.1 km (6.9 mi)[3] (0.002 1 Earths) |
6,100 km2 (2,400 sq mi) (11.9 µEarths) | |
വ്യാപ്തം | 5,680 km3 (1,360 cu mi)[4] (5.0 nEarths) |
പിണ്ഡം | 1.072×1016 kg[5] (1.8 nEarths) |
ശരാശരി സാന്ദ്രത | 1.876 g/cm3[6] |
പ്രതല ഗുരുത്വാകർഷണം | 0.0084–0.0019 m/s2 (8.4–1.9 mm/s2) (860–190 µg) |
നിഷ്ക്രമണ പ്രവേഗം | 11.3 m/s (40 km/h)[5] |
Rotation period | synchronous |
Equatorial rotation velocity | 11.0 km/h (6.8 mph) (at longest axis' tips) |
Axial tilt | 0° |
അൽബിഡോ | 0.071[3] |
താപനില | ~233 K |
11.3[7] | |
ചെറുതും വികൃതരൂപിയുമായ ഫോബോസ്, ചൊവ്വയുടെ കേന്ദ്രത്തിൽ നിന്നും 9,377 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു. സൗരയൂഥത്തിലെ ഏറ്റവും പ്രതിഫലനം കുറഞ്ഞ വസ്തുക്കളിൽ ഒന്നാണ് ഫോബോസ്. കൂടാതെ സ്റ്റിക്നി ക്രേറ്റർ എന്ന ഒരു വലിയ ഉൽക്കാപതന ഗർത്തവും ഫോബോസിൽ സ്ഥിതി ചെയ്യുന്നു. ചൊവ്വയോടു വളരെ അടുത്തുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനാൽ, ചൊവ്വ, സ്വന്തം അച്ചുതണ്ടിൽ ഒരു തവണ തിരിയുന്നതിനെക്കാൾ വേഗത്തിൽ ഫോബോസ് ചൊവ്വയെ ചുറ്റുന്നു. ഇതിന്റെ ഫലമായി, ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും നോക്കുമ്പോൾ, ഫോബോസ്, പടിഞ്ഞാറ് ഉദിച്ച് 4 മണിക്കൂർ 15 മിനിറ്റിനുള്ളിൽ കിഴക്ക് അസ്തമിക്കുന്നതായി കാണാം. ചുരുങ്ങിയ ഭ്രമണപഥവും ടൈഡൽ പ്രവർത്തനങ്ങളും മൂലം ഫോബോസിന്റെ ഭ്രമണപഥ ആരം കുറഞ്ഞു വരികയാണ്. ഭാവിയിൽ ചൊവ്വയിൽ പതിക്കുകയോ, ചൊവ്വയുമായി കൂട്ടിയിടിച്ച് ചിന്നഭിന്നമായി, ശനിയിലേതുപോലെ ചൊവ്വയ്ക്ക് ചുറ്റും ഒരു വലയം തീർക്കുകയോ ചെയ്യും.