ഫ്രാൻചെസ്കോ ക്ലെമൻതെ
From Wikipedia, the free encyclopedia
ഇറ്റാലിയൻ ചിത്രകാരനാണ് ഫ്രാൻചെസ്കോ ക്ലെമൻതെ (ജനനം : 23 മാർച്ച് 1952). ന്യൂയോർക്കിലും റോമിലും ചെന്നൈയിലുമായി യാത്ര ചെയ്ത് പ്രവർത്തിച്ചു വരുന്നു. എണ്ണഛായ, ജലച്ചായ, പേസ്റ്റൽ, പ്രിന്റ് മാധ്യമങ്ങൾ സർഗ സൃഷ്ടിക്കായി ഉപയോഗിക്കാറുണ്ട്. നാടോടി കലാകാരൻ എന്നു വിശേഷിപ്പിക്കാറുള്ള[1]ക്ലെമൻതെയുടെ രചനകൾ പല ദേശങ്ങളിൽ നിന്നും കടം കൊണ്ട ബിംബങ്ങളാൽ സമൃദ്ധമാണ്.