ഫ്രാൻസ്വാസ് ബാരി-സിനോസി
റെഗുലേഷൻ ഓഫ് റിട്രോവൈറൽ ഇൻഫെക്ഷൻസ് ഡിവിഷനിലെ (Regulation of Retroviral Infections Division) വൈറോളജിസ്റ്റും ഡയറക്ടറുമാണ് ഫ / From Wikipedia, the free encyclopedia
റെഗുലേഷൻ ഓഫ് റിട്രോവൈറൽ ഇൻഫെക്ഷൻസ് ഡിവിഷനിലെ (Regulation of Retroviral Infections Division) വൈറോളജിസ്റ്റും ഡയറക്ടറുമാണ് ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഫ്രാൻസ്വാസ് ബാരി-സിനോസി (Francoise Barre-Sinoussi) ഇവരുടെ ജനനം ജൂലൈ 30, 1947 ഇൽ ആയിരുന്നു. ഫ്രാൻസിലെ പാരീസിലായിരുന്നു ജനനം. പാരീസിലെ ഇൻസ്റ്റിറ്റൂട്ട് പാസ്റ്ററിൽ പ്രൊഫസർ കൂടിയാണ്.[1] എയ്ഡ്സിനു കാരണമായ വൈറസ്സിനെ (എച്ച്.ഐ.വി.) കണ്ടുപിടിക്കുന്നതിൽ ബാരി-സിനോസിയാണ് അടിസ്ഥാനവും പ്രാഥമികവുമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ മുൻ മാർഗദർശ്ശിയായ ല്യൂക്ക് മൊണ്ടാഗ്നിയർക്കും ( Luc Montagnier) ഹറാൾഡ് സുർ ഹോസണിനും (Harald zur Hausen) ഒപ്പം എച്ച് ഐ വി കണ്ടെത്തിയതിന് 2008-ൽ ഫ്രാൻസ്വാസ് ബാരി-സിനോസി വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടെടുത്തു.[2] 2015 ആഗസ്റ്റ് 31 ന് അവർ സജീവഗവേഷണത്തിൽ നിന്ന് വിരമിക്കുകയും, 2017 ൽ പൂർണ്ണമായി വിരമിക്കുകയും ചെയ്തു.[3]
ഫ്രാൻസ്വാസ് ബാരി-സിനോസി | |
---|---|
ജനനം | (1947-07-30) 30 ജൂലൈ 1947 (76 വയസ്സ്) |
ദേശീയത | ഫ്രഞ്ച് |
കലാലയം | പാരീസ് സർവ്വകലാശാല |
അറിയപ്പെടുന്നത് | എച്ച്ഐവി കണ്ടെത്തി |
പുരസ്കാരങ്ങൾ | 2008 നോബൽ സമ്മാനം നേടി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വൈറസ് പഠനം |
സ്ഥാപനങ്ങൾ | പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് |