ബാക്ക്പാക്കിങ് (യാത്ര)
ചിലവ് കുറഞ്ഞ യാത്രാ രീതി / From Wikipedia, the free encyclopedia
കുറഞ്ഞ ചെലവിലുള്ളതും സ്വതന്ത്രവുമായ യാത്രയുടെ ഒരു രൂപമാണ് ബാക്ക്പാക്കിങ്. ഇത്തരം യാത്രികർ പലപ്പോഴും ചിലവ് കുറഞ്ഞ താമസസൗകര്യങ്ങളിൽ തുടരുന്നവരും യാത്രയിൽ ആവശ്യമായ എല്ലാ വസ്തുവകകളും ഒരു ബാക്ക്പാക്കിൽ വഹിക്കുന്നവരുമാണ്. ഒരു ചെറിയ യാത്രാ രീതിയായി തുടങ്ങിയ അത് പിന്നീട് ടൂറിസത്തിന്റെ മുഖ്യധാരാ രൂപമായി മാറി.[1]
ബാക്ക്പാക്കർ ടൂറിസം പൊതുവെ യുവജനങ്ങളുടെ യാത്രയുടെ ഒരു രൂപമാണ്. കരിയർ ബ്രേക്ക് അല്ലെങ്കിൽ റിട്ടയർമെൻ്റിനിടെ പ്രായമായവരും ഇത് ഏറ്റെടുക്കുന്നു. ബാക്ക്പാക്കർമാർ കൂടുതലും യൂറോപ്പുകാർ, ഇംഗ്ലീഷുകാർ, ഏഷ്യക്കാർ എന്നിവരാണ്.