മിക്ക് ജാഗ്ഗർ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് സംഗീതജഞനും അഭിനേതാവുമാണ് സർ മൈക്കൽ ഫിലിപ് ജാഗ്ഗർ (ജനനം 26 ജൂലൈ 1943). ബ്രിട്ടീഷ് റോക്ക് സംഗീത സംഘം ദ റോളിങ് സ്റ്റോൺസിന്റെ സ്ഥാപകരിൽ ഒരാളും പ്രധാന ഗായകനുമായ ഇദ്ദേഹത്തിന്റെ സംഗീത ജീവിതം അഞ്ചു ദശാബ്ദദത്തിലേറെ നീണ്ടതാണ്. റോക്ക് ആൻഡ് റോളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും സ്വാധീനമുള്ള സംഗീത സംഘങ്ങളിലെ പ്രധാനിയായാണ് ജാഗ്ഗർ അറിയപ്പെടുന്നത്.[3]ജാഗ്ഗറിന്റെ പ്രത്യേക ശബ്ദവും പ്രകടനവും അതുപോലെ കീത്ത് റിച്ചാർഡ്സിന്റെ ഗിത്താർ ശൈലിയും റോളിങ്ങ് സ്റ്റോൺസ് ബാൻഡിന്റെ കരിയറിലെ ട്രേഡ് മാർക്കായിരുന്നു, ജാഗറിന്റെ മയക്കുമരുന്നിൻറെ ഉപയോഗവും സ്നേഹ ബന്ധങ്ങളും പലപ്പോഴും മാധ്യമങ്ങളുടെ പ്രിയങ്കരനാക്കുകയു ഒരു പ്രതിസംസ്കാര നായകനായിചിത്രീകരിക്കപ്പെടുകയും ചെയ്തു.
Sir മിക്ക് ജാഗ്ഗർ | ||
---|---|---|
ജനനം | Michael Philip Jagger (1943-07-26) 26 ജൂലൈ 1943 (80 വയസ്സ്)[1] Dartford, Kent, England | |
വിദ്യാഭ്യാസം | Dartford Grammar School | |
കലാലയം | University of London London School of Economics and Political Science | |
തൊഴിൽ |
| |
സജീവ കാലം | 1960–present | |
കുട്ടികൾ | 8; including Jade, Elizabeth, and Georgia May | |
ബന്ധുക്കൾ | Chris Jagger (brother) | |
Musical career | ||
വിഭാഗങ്ങൾ | ||
ഉപകരണ(ങ്ങൾ) |
| |
ലേബലുകൾ |
| |
വെബ്സൈറ്റ് | mickjagger | |
| ||
കെന്റിലെ ഡാർട്ട്ഫോർഡിൽ ആണ് ജാഗർ ജനിച്ചു വളർന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അദ്ദേഹം, അക്കാദമിക് കരിയർ ഉപേക്ഷിച്ചാണ് റോളിങ് സ്റ്റോൺസിൽ ചേർന്നത്.1985 ൽ തന്റെ ഏകാംഗ സംഗീത ജീവിതം ആരംഭിച്ച ജാഗ്ഗർ, തന്റെ ആദ്യ ആൽബമായ ഷെയീസ് ദ ബോസ് പുറത്തിറക്കി. പിന്നീട് 2009 ൽ ഇലക്ട്രോണിക് സൂപ്പർ ഗ്രൂപ്പ് യ സൂപ്പർഹീവിയിലെ ഇലക്ട്രോണിക് സൂപ്പർഹെവിയിൽ ചേർന്നു. സ്റ്റോൺസിലെ അംഗങ്ങൾ തമ്മിൽ പ്രത്യേകിച്ച് റിച്ചാർഡ്സ്മായി, 1980-കളിൽ മോശമായ അവസ്ഥയിലായിരുന്നു ജാഗർ എന്നിരുന്നാലും തന്റെ സോളോ കരിയറിനേക്കാളും മറ്റു സൈഡ് പ്രോജക്ടുകളുമൊക്കെ ത്തിലെ അംഗം എന്ന നിലയിലാണ് കൂടുതൽ വിജയം നേടിയിട്ടുള്ളത്.
റോളിങ്ങ് സ്റ്റോൺസ് അംഗമെന്ന നിലയിലും, ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും, ബ്രിട്ടണിലെയും യുഎസിലെയും ഗാന ചാർട്ടിൽ 13 തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.1989-ൽ ജാഗ്ഗർ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ലും 2004-ൽ റോളിംങ്ങ് സ്റ്റോൺസിലെ അംഗമെന്ന നിലയിൽ യുകെ ഹോൾ ഓഫ് ഫെയിം ലും ചേർക്കപ്പെട്ടിട്ടുണ്ട്.2003-ൽ, സംഗീതത്തിനുള്ള ജാഗറിന്റെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജഞി സർ ബഹുമതി നൽകി ആദരിക്കുക ഉണ്ടായി.
ജാഗർ ഒരിക്കൽ വിവാഹം കഴിക്കുകയും (പിന്നെ വിവാഹമോചനം ചെയ്യുകയും ചെയ്തിരിക്കുന്നു), കൂടാതെ മറ്റു പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്.,[4][5] ജാഗറിന് അഞ്ച് സ്ത്രീകളിൽ നിന്നായി എട്ട് കുട്ടികളുണ്ട്. ജഗറുടെ മൊത്തം ആസ്തി 36 കോടി അമേരിക്കൻ ഡോളർ ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്