യൂജിൻ ഡെലാക്രോയിക്സ്
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് റൊമാന്റിക് ചിത്രകാരനായിരുന്നു യൂജിൻ ഡെലാക്രോയിക്സ്. 1798 ഏപ്രിൽ 26-ന് പാരിസിനടുത്ത് ഇദ്ദേഹം ജനിച്ചു. വിദ്യാഭ്യാസകാലത്ത് സംഗീതത്തിലായിരുന്നു കൂടുതൽ താത്പര്യമെങ്കിലും 1816-ൽ ചിത്രരചന പരിശീലിക്കാനാരംഭിച്ചു. ചിത്രകാരനായ പിയറി ഗുറീനോടൊപ്പമായിരുന്നു പഠനം. ആദ്യകാലത്ത് വരയാണോ എഴുത്താണോ തന്റെ മാധ്യമം എന്ന കാര്യത്തിൽ ഇദ്ദേഹത്തിന് വ്യക്തതയില്ലായിരുന്നു. എന്നാൽ തിയോഡോർ ഗെറികാൾട്ടിന്റെ കവൽറി ഓഫീസർ (1812) എന്ന ചിത്രം ഒരു ചിത്രകാരനാകണമെന്ന മോഹത്തെ ഇദ്ദേഹത്തിൽ ദൃഢമാക്കി. നൈരാശ്യവും സ്വാതന്ത്ര്യദാഹവും ക്രിയാത്മകതയും ഇഴചേർന്ന ആ ചിത്രത്തിന്റെ കാല്പനിക ഭാവതലം ഇദ്ദേഹത്തിന്റെ രചനകളിൽ എക്കാലവും നിഴലിക്കുകയും ചെയ്തു. നിയോക്ലാസിക് സങ്കേതത്തിലുള്ള ചിത്രരചനയ്ക്കായിരുന്നു ഇക്കാലത്ത് മുൻതൂക്കം. പ്രസിദ്ധ ചിത്രകാരനായിരുന്ന ഡേവിഡും പിൻഗാമികളും നെപ്പോളിയന്റെ സാഹസിക കൃത്യങ്ങളിൽ ആകൃഷ്ടരായിരുന്നു.
യൂജിൻ ഡെലാക്രോയിക്സ് | |
---|---|
ജനനം | Ferdinand Victor Eugène Delacroix 26 April 1798 Charenton (Saint-Maurice, Val-de-Marne), Île-de-France, France |
മരണം | 13 August 1863 (aged 65) Paris, France |
ദേശീയത | French |
അറിയപ്പെടുന്നത് | Painting, Lithography |
അറിയപ്പെടുന്ന കൃതി | Liberty Leading the People, 1830 |
പ്രസ്ഥാനം | Romanticism |