റോക്കി പർവ്വത ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡൊ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് റോക്കി പർവ്വത ദേശീയോദ്യാനം[4]. കിഴക്ക് എസ്റ്റെ പാർക്ക് പടിഞ്ഞാറ് ഗ്രാൻഡ് ലേക് എന്നീ നഗരങ്ങൾക്കിടയിലുള്ള പ്രദേശത്തായാണ് ഈ ഉദ്യാനം വരുന്നത്. പർവ്വതനിരകൾ, ആല്‍പൈൻ തടാകങ്ങൾ, വനങ്ങൾ, തുന്ദ്ര പ്രദേശങ്ങൾ എന്നിവ ഈ ദേശ്യീയോദ്യാനത്തിന്റെ സവിശേഷതകളാണ്.
റോക്കി പർവ്വത ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ലാറിമെർ / ഗ്രാൻഡ് / ബൗൾഡെർ കൗണ്ടികൾ, കൊളറാഡോ, അമേരിക്ക |
Nearest city | എസ്റ്റെ പാർക്, ഗ്രാൻഡ് ലേക് |
Coordinates | 40°20′00″N 105°42′32″W |
Area | 265,461 acres (1,074.28 km2)[1] |
Established | January 26, 1915[2] |
Visitors | 4,517,585 (in 2016)[3] |
Governing body | നാഷണൽ പാർക് സർവീസ് |
Website | റോക്കി മൗണ്ടിൻ നാഷണൽ പാർക് |
പ്രസിഡന്റ് വൂഡ്രോ വിൽസന്റെ ഭരണകാലത്ത് 1915 ജനുവരി 26നാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.[2] 1930കളിൽ സിവിലിയൺ കൺസർവേഷൻ കോപ്സാണ് വനത്തിനകത്തെ വാഹന പാതയായ ട്രെയിൽ റിഡ്ജ് റോഡ് നിർമിച്ചത്.[2] 1976ൽ, യുനെസ്കോ ഈ ഉദ്യാനത്തെ ലോകത്തിലെ ആദ്യ സംരക്ഷിത ജൈവമണ്ഡലങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.[5] 2016ൽ ഏകദേശം 45 ലക്ഷം ആളുകൾ ഈ ഉദ്യാനം സന്ദർശിച്ചു എന്നാണ് കണക്ക്[6]
ഫെഡറൽ ഭൂമിയുടെ 265,461 acres (414.78 sq mi; 1,074.28 km2) പ്രദേശം ഉദ്യാനത്തിന്റെ ഭാഗമാണ്[1] ഇതിന് പുറമേ യു.എസ്. ഫോറസ്റ്റ് സർവീസിന്റെ 253,059 acres (395.40 sq mi; 1,024.09 km2) വരുന്ന വനഭൂമിയും ദേശീയോദ്യനാത്തിന്റെ പരിധിയിൽ വരുന്നു.[7]