|
ഈ താളിന്റെ രത്നച്ചുരുക്കം: നിർദ്ദിഷ്ട സന്ദർഭങ്ങളിൽ ഏറ്റവും കുറഞ്ഞ അവസരങ്ങളിൽ മാത്രം സ്വതന്ത്രമല്ലാത്ത അല്ലെങ്കിൽ പകർപ്പവകാശം നിക്ഷിപ്തമായ ഉള്ളടക്കം ഉപയോഗിക്കുക.
താഴെ പറയുന്ന സന്ദർഭങ്ങൾ ഒത്തുവന്നാൽ സ്വതന്ത്രമല്ലാത്ത പ്രമാണം ലേഖനങ്ങളിൽ ഉപയോഗിക്കാവുന്നതാണ്:
- അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നിയമപ്രകാരം ന്യായോപയോഗമായി പരിഗണിക്കുമെങ്കിൽ,
- ഉപയോഗിച്ചിരിക്കുന്ന ലക്ഷ്യം നിറവേറ്റുവാൻ സ്വതന്ത്ര പ്രമാണം (നിലവിലുള്ളതോ ഇനിവരാനിരിക്കുന്നതോ ആയ ചിത്രങ്ങളോ വാക്യങ്ങളോ) വഴി സാധ്യമല്ലെങ്കിൽ,
- സ്വതന്ത്രമല്ലാത്ത മീഡിയയുടെ ഉപയോഗം ഇതിനു മുകളിലും താഴെയും പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമാവുകയും; വിക്കിപീഡിയ നയം, അമേരിക്കൻ ഐക്യനാടുകളിലെ നിയമം, എന്നിവ പ്രകാരം ന്യായോപയോഗമായി പരിഗണിക്കുമെന്ന കാരണം വ്യക്തമാക്കുന്ന ന്യായമായ അനുബന്ധം ഉണ്ടാവുകയുമാണെങ്കിൽ.
|