സമന്താ റൂത്ത് പ്രഭു
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ നടിയും മോഡലും ആണ് സമന്താ റൂത്ത് പ്രഭു[5][6] (മുമ്പ്, അക്കിനേനി, ജനനം:1987 ഏപ്രിൽ 28). തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് അഭിനയജീവിതം ആരംഭിച്ചു. നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.[7]
വസ്തുതകൾ സമന്താ റൂത്ത് പ്രഭു, ജനനം ...
സമന്താ റൂത്ത് പ്രഭു | |
---|---|
ജനനം | സമാന്ത റൂത്ത് പ്രഭു (1987-04-28) 28 ഏപ്രിൽ 1987 (37 വയസ്സ്)[1][2] ചെന്നൈ, തമിഴ്നാട്, ഇന്ത്യ[3] |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ഹോളി ഏഞ്ചൽസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ |
കലാലയം | സ്റ്റെല്ല മാരിസ് കോളേജ്, ചെന്നൈ |
തൊഴിൽ | ചലച്ചിത്ര നടി |
ജീവിതപങ്കാളി(കൾ) | നാഗചൈതന്യ
(m. 2017; വിവാഹമോചനം 2021) |
ഒപ്പ് | |
അടയ്ക്കുക
കോമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗികസമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയിരുന്നു.[8][9][10]