സിയം റീപ്പ്
കംബോഡിയയിലെ പട്ടണം / From Wikipedia, the free encyclopedia
കംബോഡിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിയം റീപ്പ് പ്രവിശ്യയുടെ തലസ്ഥാനമാണ് സിയം റീപ്പ്. യുനെസ്കോ ലോകപൈതൃക കേന്ദ്രമായ അങ്കോർ വാത്ത് ക്ഷേത്രങ്ങളിലേക്കുള്ള 'പ്രവേശന കവാടം' എന്ന നിലയിൽ പ്രസിദ്ധമായ ഈ നഗരം ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. അങ്കോർ സന്ദർശിക്കാനെത്തുന്നവർക്ക് താമസിക്കുന്നതിനുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയോടൊപ്പം ഭക്ഷണശാലകളും മറ്റു വ്യാപാര കേന്ദ്രങ്ങളും ഇവിടെ ധാരാളമുണ്ട്. ചൈനീസ്, കൊളോണിയൽ വാസ്തുവിദ്യാശൈലികളിൽ നിർമ്മിച്ച പല കെട്ടിടങ്ങളും ഇവിടെയുണ്ട്. മ്യൂസിയങ്ങൾ, അപസരനൃത്തം നടക്കുന്ന വേദികൾ, കംബോഡിയൻ കൾച്ചറൽ വില്ലേജ്, കരകൗശല കേന്ദ്രങ്ങൾ, നെൽവയലുകൾ, മത്സ്യബന്ധനകേന്ദ്രങ്ങൾ, ടോൺലെ സാപ് തടാകം എന്നിവയെല്ലാം സിയം റീപ്പ് നഗരത്തെ വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കി മാറ്റുന്നു.
വസ്തുതകൾ സിയം റീപ്പ്, രാജ്യം ...
സിയം റീപ്പ് | |
---|---|
നഗരം | |
Nickname(s): ക്ഷേത്ര നഗരം [1] | |
Coordinates: 13°21′44″N 103°51′35″E | |
രാജ്യം | കംബോഡിയ |
പ്രവിശ്യ | സിയം റീപ്പ് |
Settled | 802 |
Official | 1907 |
• ജില്ലാ ഭരണാധികാരി | Khim Bunsong (CPP) |
• Deputy Governor | Kim Chay Hieng (CPP) |
ഉയരം | 18 മീ(59 അടി) |
(2008)[2] | |
• ആകെ | 230,714 |
സമയമേഖല | UTC+7 (Cambodia) |
അടയ്ക്കുക