സ്വയംപഠനം
അധ്യാപകരുടെ സഹായമില്ലാതെ സ്വതന്ത്രമായി നടത്തുന്ന വിദ്യാഭ്യാസ രീതി / From Wikipedia, the free encyclopedia
സ്വയംപഠനം അല്ലെങ്കിൽ Autodidacticism (also autodidactism) or self-education (also self-learning and self-teaching) ഗുരുവിന്റെയോ ഏതെങ്കിലും സ്കൂളുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയൊ സഹായമോ വഴികാട്ടലോ ഇല്ലാതെ നടക്കുന്ന പഠനരീതിയാണ്. പൊതുവേ പറഞ്ഞാൽ, സ്വയം പഠിതാവ് താൻ പഠിക്കേണ്ട തനിക്കിഷ്ടമുള്ള വിഷയവും പഠിക്കാനുള്ള പഠനസാമഗ്രികളും പഠിക്കേണ്ട സമയവും പഠിക്കേണ്ട ക്രമവും സ്വയം തിരഞ്ഞെടുക്കുന്നു . സ്വയംപഠിതാവ് ഔപചാരികമായ വിദ്യാഭ്യാസമുള്ളയാളോ ഇല്ലാത്തയാളോ ആയിരിക്കാം. അതിനാൽ സ്വയം പഠനം, അയാളുടെ പഠനതലത്തിനു അനുരൂപമായൊ എതിരായോ അനുഭവപ്പെടാം. സ്വയംപഠിതാക്കൾ അനേകം വിലമതിക്കപ്പെട്ട സംഭാവനകൾ നൽകാറുണ്ട്. ലിയാനാർഡോ ഡാവിഞ്ചി, ഗീഥേ, ചാൾസ് ഡാർവ്വിൻ, തോമസ് എഡിസൺ, വില്ല്യം ഷേക്സ്പിയർ, ജിമി ഹെൻഡ്രിക്സ്, ഡേവിദ് ബോവി, സ്റ്റിവെൻ സ്പീൽബർഗ്, അലക്സാണ്ടർ ഹാമിൽട്ടൺ, ശ്രീനിവാസ രാമാനുജൻ തുടങ്ങിയവർ സ്വയംപഠിതാക്കളിൽ പ്രശസ്തരാണ്. (List of autodidacts).