ഹാലിയുടെ വാൽനക്ഷത്രം
From Wikipedia, the free encyclopedia
കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിദ്ധമായ ഒരു വാൽനക്ഷത്രമാണ് ഹാലിയുടെ വാൽനക്ഷത്രം. 240 BC യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഇതിനെ വാൽ നക്ഷത്രമായിമാത്രമാണ് കരുതിയിരുന്നത്. പക്ഷേ 18 ആം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലി ഇതിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കിയതോടെ ഹാലിയുടെ വാൽനക്ഷത്രം എന്നു വിശേഷിപ്പിക്കുവാൻ തുടങ്ങി. 75–76 വർഷത്തെ[10] കാലയളവിലാണ് ഈ വാൽ നക്ഷത്രം ഭൂമിയ്ക്കടുത്തെത്തുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും എന്ന സവിശേഷതയും ഇതിനുണ്ട്. ഒരു മനുഷ്യായുസ്സിനുള്ളിൽ തിരിച്ചുവരുന്ന വാൽനക്ഷത്രമാണിത്. സൗരയൂഥത്തിനുള്ളിൽ ഈ നക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ടത് 1986 ൽ ആയിരുന്നു, 2061 - ൽ[2] ഇത് വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് കണക്കുകൂട്ടൽ.
വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | prehistoric (observation); Edmond Halley (recognition of periodicity) |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[1] | |
ഇപ്പോക്ക് 2449400.5 (February 17 1994) | |
അപസൗരത്തിലെ ദൂരം | 35.1 AU (December 9 2023)[2] |
ഉപസൗരത്തിലെ ദൂരം | 0.586 AU last perihelion: February 9 1986 next perihelion: July 28 2061[2] |
സെമി-മേജർ അക്ഷം | 17.8 AU |
എക്സൻട്രിസിറ്റി | 0.967 |
പരിക്രമണകാലദൈർഘ്യം | 75.3 a[1] |
ചെരിവ് | 162.3° |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 15×8×8 km[3], 11 km (JPL)[1] |
പിണ്ഡം | 2.2×1014 to 3×1014 kg (estimates)[വ്യക്തത വരുത്തേണ്ടതുണ്ട്][4][5] |
ശരാശരി സാന്ദ്രത | 0.6[6] (estimates range from 0.2 to 1.5 g/cm³[7]) |
Sidereal rotation period | 2.2 d (52.8 h) (?)[8] |
അൽബിഡോ | 0.04[9] |
അടയ്ക്കുക