വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ (മേയ് 19, 1890 – സെപ്റ്റംബർ 2, 1969). അമേരിക്ക ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ, അത് ഈ കൊച്ചുമനുഷ്യന്റെയും വിയറ്റ്നാമിന്റേയും മുന്നിലാണ് എന്ന് ഇദ്ദേഹത്തിന്റെ ചരമകോളത്തിൽ ന്യൂയോർക്ക് ടൈസ് പ്രഖ്യാപിക്കുകയുണ്ടായി [1] ഹോചിമിൻ (Hồ Chí Minh) എന്ന പേരിനർത്ഥം ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നാണ്. ഇദ്ദേഹത്തെ ജനങ്ങൾ ഹോ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്.
വസ്തുതകൾ അപരനാമം:, ജനനം: ...
|
1890 മേയ് 19 – 1969 സെപ്റ്റംബർ 2 |
|
അപരനാമം: |
ൻഗുയെൻ സിൻ കുങ് |
ജനനം: |
1890 മേയ് 19 |
ജനന സ്ഥലം: |
ഹോആങ് ട്രൂ, എങ്ഖെ ആൻ, വിയറ്റ്നാം |
മരണം: |
1969 സെപ്റ്റംബർ 2 |
മരണ സ്ഥലം: |
ഹനോയ്,വിയറ്റ്നാം |
മുന്നണി: |
വിയറ്റ്നാം ഏകീകരണം |
സംഘടന: |
വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി |
അടയ്ക്കുക
വസ്തുതകൾ Vietnamese name, Vietnamese ...
അടയ്ക്കുക
വസ്തുതകൾ Vietnamese name, Vietnamese ...
അടയ്ക്കുക
1941 മുതൽ വിയറ്റ്മിൻ ഇൻഡിപെൻഡൻസ് മൂവ്മെന്റ് നയിച്ചിരുന്നത് ഹോ ചിമിൻ ആണ്. 1945 ൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് റിപ്ലബിക്ക് ഓഫ് വിയറ്റ്നാം സ്ഥാപിച്ചു. ഡിയൻബിയൻഫു യുദ്ധത്തിൽ ഫ്രഞ്ച് യൂണിയനെ തോൽപിച്ചു. 1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള യുദ്ധത്തെ മുന്നിൽ നിന്നു നയിച്ചു. യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ് വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ, ഹോ ചി മിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു.