പ്രത്യാവർത്തിധാരാ വൈദ്യുതി
ഇടയ്ക്കിടെ ദിശ മാറ്റുന്ന വൈദ്യുത പ്രവാഹം. / From Wikipedia, the free encyclopedia
പ്രത്യാവർത്തിധാര വൈദ്യുതി - ആൾട്ടർനേറ്റിങ് കറന്റ് (Alternating Current (AC)) (ചുരുക്കം: എ.സി.).സമയതിനനുസരിച്ചു ദിശയും അളവും മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത ധാരയാണിത് ഒരേ ദിശയിൽ പ്രവഹിക്കുന്ന ധാരയാണ് നേർധാര. പ്രത്യാവർത്തി ധാരയാണ് വ്യാവസായിക ഗാർഹിക ഉപയോഗത്തിനു ലഭ്യമാകുന്നത്. ടെലിഫോൺ കമ്പികളിൽ കൂടിയുള്ള ശബ്ദത്തിന്റെ സഞ്ചാരവും പ്രത്യാവർത്തിധാരയായിട്ടാണ്.