അമേരിക്കൻ എയർലൈൻസ്
From Wikipedia, the free encyclopedia
ടെക്സസിലെ ഫോർട്ട് വർത്ത് ആസ്ഥാനമായ പ്രമുഖ അമേരിക്കൻ വ്യോമഗതാഗതക്കമ്പനിയാണ് അമേരിക്കൻ എയർലൈൻസ്.[6] വിശാലമായ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസ് വിമാനങ്ങളുടെ എണ്ണത്തിലും വരുമാനത്തിലും ലോകത്തെ ഏറ്റവും വലിയ എയർലൈനും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിൽ യുണൈറ്റഡ് എയർലൈൻസിനു പിന്നിൽ രണ്ടാമതുമാണ്. അമേരിക്കൻ എയർലൈൻസിൻറെ ഏറ്റവും വലിയ ഹബ് ഡാളസ് ഫോർട്ട് വർത്ത് ആണ്. ഷാർലറ്റ്, ഷിക്കാഗോ-ഒ'ഹെയ്ർ, ലോസ് ആഞ്ചലസ്, മയാമി, ന്യൂയോർക്ക് - ജെഎഫ്കെ, ന്യൂ യോർക്ക് - ലഗ്വാർഡിയ, ഫിലാഡൽഫിയ, ഫീനിക്സ്, വാഷിംഗ്ടൺ ഡി.സി. എന്നിവയാണ് മറ്റു ഹബ്ബുകൾ. അതേസമയം അമേരിക്കൻ എയർലൈൻസിൻറെ പ്രാഥമിക മെയിൻറ്റനൻസ് ബേസ് തുൾസ ഇന്റർനാഷണൽ എയർപോർട്ടാണ്.[7]
| ||||
തുടക്കം | ഏപ്രിൽ 15, 1926; 98 വർഷങ്ങൾക്ക് മുമ്പ് (1926-04-15) (as American Airways, Inc.) ഷിക്കാഗോ, ഇല്ലിനോയി, യു.എസ്.[1] | |||
---|---|---|---|---|
തുടങ്ങിയത് | ജൂൺ 25, 1936 (1936-06-25)[1] | |||
AOC # | AALA025A[2] | |||
ഹബ് |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | AAdvantage | |||
വിമാനത്താവള ലോഞ്ച് |
| |||
Alliance | വൺവേൾഡ് | |||
Fleet size | 942 | |||
ലക്ഷ്യസ്ഥാനങ്ങൾ | 350 | |||
ആപ്തവാക്യം | ഗോയിങ് ഫോർ ഗ്രേറ്റ്. | |||
മാതൃ സ്ഥാപനം | അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് | |||
ആസ്ഥാനം | സെന്റർപോർട്ട്, ഫോർട്ട്വർത്ത്, ടെക്സസ്, അമേരിക്കൻ ഐക്യനാടുകൾ | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | See parent | |||
പ്രവർത്തന വരുമാനം | See parent | |||
അറ്റാദായം | See parent | |||
മൊത്തം ആസ്തി | See parent | |||
ആകെ ഓഹരി | See parent | |||
തൊഴിലാളികൾ | 113,300 (2015)[5] | |||
വെബ്സൈറ്റ് | www |
വൺവേൾഡ് അലയൻസിൻറെ സ്ഥാപക അംഗവുമാണ് അമേരിക്കൻ എയർലൈൻസ്. അമേരിക്കൻ ഈഗിൾ എന്ന പേരിലാണ് സ്വതന്ത്രമായി ആഭ്യന്തര സർവീസുകൾ നടത്തുന്നത്. ഇതു പൂർണമായും അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ്.[8]