ബ്ലൂറിഡ്ജ് മലനിരകൾ
From Wikipedia, the free encyclopedia
ബ്ലൂറിഡ്ജ് മലനിരകൾ ബൃഹത്തായ അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്ത്രപരമായ പ്രവിശ്യയാണ്. കിഴക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്ന ഇത് മേരിലാന്റ്, പടിഞ്ഞാറൻ വിർജീനിയ, കോമൺവെൽത്ത് ഓഫ് വിർജീനിയ, വടക്കൻ കരോലിന, തെക്കൻ കരോലിന, ടെന്നസീ, ജോർജിയ എന്നീ വിവിധ സംസ്ഥാനങ്ങളിലൂടെ തെക്കൻ പെൻസിൽവാനിയിയിൽനിന്ന് 550 മൈലുകൾ തെക്കുപടിഞ്ഞാറേയ്ക്ക് വ്യാപിച്ചുകിടക്കുന്നു.[1] വടക്കും തെക്കുമുള്ള ഭൂപ്രകൃതിശാസ്ത്രപരമായ മേഖലകളെ ഉൾക്കൊണ്ടിരിക്കുന്ന ഈ പ്രവിശ്യ, റോണോക്ക് നദീവിടവിനടുത്തുവച്ച് വിഭജിക്കപ്പെടുന്നു.[2] ബ്ലൂറിഡ്ജിന് പടിഞ്ഞാറും അപ്പലേച്ചിയന്റെ മുഖ്യഭാഗത്തിനുമിടയിലായി അപ്പലേച്ചിയൻ നിരകളിലെ വടക്ക് റിഡ്ജ് ആന്റ് വാലി പ്രവിശ്യ ഇതിന്റെ പടിഞ്ഞാറൻ അതിരായി സ്ഥിതിചെയ്യുന്നു.
ബ്ലൂറിഡ്ജ് മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Mitchell |
Elevation | 6,684 ft (2,037 m) |
Coordinates | 35°45′53″N 82°15′55″W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | അമേരിക്കൻ ഐക്യനാടുകൾ |
States | List
|
Parent range | അപ്പലേച്ചിയൻ പർവ്വതനിരകൾ |
ഭൂവിജ്ഞാനീയം | |
Orogeny | Grenville orogeny |
Type of rock | ഗ്രാനൈറ്റ്, gneiss and limestone |
അകലെനിന്നു വീക്ഷിക്കുമ്പോൾ നീല നിറത്തിലാണ് ബ്ലൂ റിഡ്ജ് മലനിരകൾ കാണപ്പെടുന്നത്. ഈ പ്രദേശത്തെ സസ്യങ്ങൾ ഉയർന്ന അളവിൽ അന്തരീക്ഷത്തിലേയ്ക്കു വമിപ്പിക്കുന്ന ഐസോപ്രീൻ സംയുക്തങ്ങൾ[3] മൂടൽമഞ്ഞുപോലെ പരക്കുന്നതാണ് ബ്ലൂ റിഡ്ജ് മലനിരകൾക്കു നീല വർണ്ണം തോന്നിപ്പിക്കുന്നതിന്റെ കാരണം.[4]
ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ പരിധിയിൽ രണ്ടു പ്രധാന ദേശീയോദ്യാനങ്ങളാണുള്ളത് - വടക്കൻ ഭാഗത്തുള്ള ഷെനാൻഡോ ദേശീയോദ്യാനവും തെക്കൻ ഭാഗത്തുള്ള ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനങ്ങളുമാണിവ. ഇതുകൂടാതെ ജോർജ്ജ് വാഷിങ്ടൺ ആന്റ് ജെഫേഴ്സൺ ദേശീയ വനങ്ങൾ, ചെറോക്കി ദേശീയവനം, പിസ്ഗാഹ് ദേശീയ വനം, നന്തഹാല ദേശീയ വനം, ചട്ടഹൂച്ചീ ദേശീയ വനം എന്നിവയും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. രണ്ടു ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 469 മൈൽ (755 കിലോമീറ്റർ) നീളം വരുന്ന നയനമനോഹരമായ ബ്ലൂ റിഡ്ജ് പാർക്വേയും ബ്ലൂറിഡ്ജ് പ്രവിശ്യക്കുള്ളിൽ നിലനിൽക്കുന്നു.