കാനഡ
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ / From Wikipedia, the free encyclopedia
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. വികസിത പശ്ചാത്യ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാണ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്. ഭൂരിപക്ഷം ജനങ്ങളും ഇംഗ്ലീഷ്-യൂറോപ്യൻ വംശജരാണ്. മറ്റ് രാജ്യങ്ങളിൽ നിന്നും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് കാനഡ. അതിനാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ അങ്ങോട്ടേക്ക് കുടിയേറാറുണ്ട്. ഇവർക്ക് തൊഴിൽ, സ്ഥിരതാമസം, പൗരത്വം, സാമൂഹിക സുരക്ഷ എന്നിവ അവിടെ ലഭിക്കാറുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും അങ്ങോട്ടേക്ക് പോകുന്നവരും അനേകമുണ്ട്. കാനഡയിൽ പഠിക്കുന്നവർക്ക് ആ രാജ്യത്ത് ജോലി ലഭിക്കാനും പിന്നീട് സ്ഥിരതാമസത്തിനും അവസരങ്ങൾ ഉണ്ട്. മെഡിസിൻ, നഴ്സിംഗ്, സോഷ്യൽവർക്ക്, IT, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവർ ധാരാളമാണ്. ഇന്ത്യയിൽ നിന്നും കുടിയേറിയ അനേകരെ കാനഡയിൽ കാണാൻ സാധിക്കും. ഇതിൽ ഭൂരിപക്ഷവും പഞ്ചാബിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടുകാർ, മലയാളികൾ എന്നിവരേയും കാനഡയിൽ കാണാം. കാനഡയിൽ ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രത്യേക പരിഗണനയും ഉയർന്ന സാമ്പത്തികസ്ഥിതിയും സാമൂഹിക സുരക്ഷയും ലഭ്യമായ ഒരു രാജ്യമാണ് കാനഡ. പ്രധാനഭാഷ ഇംഗ്ലീഷാണ്. കുടിയേറ്റത്തിനായി ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്.
കാനഡ | |
---|---|
തലസ്ഥാനം | ഒട്ടവ |
വലിയ നഗരം | ടൊറന്റോ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ്, ഫ്രഞ്ച് |
ഭരണസമ്പ്രദായം | പാർലമെന്ററി ജനാധിപത്യം (നാമമാത്ര രാജഭരണം) |
• രാജഭരണം | എലിസബത്ത് രാജ്ഞി II |
• ഗവർണ്ണർ ജനറൽ | ഡേവിഡ് ജോൺസ്റ്റൻ |
• പ്രധാനമന്ത്രി | ജസ്റ്റിൻ ട്രൂഡോ |
ഭരണകൂടം | |
• ബ്രിട്ടീഷ് നോർത്ത് അമേരിക്ക ആക്ട് | ജൂലൈ 1 1867 |
• വെസ്റ്റ്മിനിസ്റ്റർ ഉത്തരവ് | ഡിസംബർ 11 1931 |
• കാനഡ ആക്ട് | ഏപ്രിൽ 17 1982 |
• ജലം (%) | 8.92 (891,163 ച.കി.മീ) |
• 2024 estimate | 3,84,70,700 (36-ആം) |
• 2011 census | 3,34,76,688 |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $$1.165 ട്രില്ല്യൺ (11-ആം) |
• പ്രതിശീർഷം | $35,200 (7-ആം) |
ജി.ഡി.പി. (നോമിനൽ) | 2006 estimate |
• ആകെ | $1.089 ട്രില്ല്യൺ (8-ആം) |
• Per capita | $32,614 (16-ആം) |
എച്ച്.ഡി.ഐ. (2006) | 0.950 Error: Invalid HDI value · 6-ആം |
നാണയവ്യവസ്ഥ | കനേഡിയൻ ഡോളർ ($) (CAD) |
സമയമേഖല | UTC-3.5 മുതൽ -8 വരെ |
UTC-2.5 മുതൽ -7 വരെ | |
കോളിംഗ് കോഡ് | +1 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ca |