ഗുവാം
From Wikipedia, the free encyclopedia
അമേരിക്കയിലെ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഗുവാം (/ˈɡwɑːm/ ⓘ; ചമോറോ: Guåhåncode: cha promoted to code: ch ). പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. വ്യവസ്ഥാപിതമായ സിവിലിയൻ ഭരണകൂടമുള്ള അഞ്ച് അമേരിക്കൻ അധിനിവേശപ്രദേശങ്ങളിലൊന്നാണ് ഗുവാം. [3][4] ഐക്യരാഷ്ട്രസഭയുടെ കോളനിഭരണം നിർത്തലാക്കാനുള്ള പ്രത്യേക കമ്മിറ്റി തയ്യാറാക്കിയ സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ ഗുവാമിനും സ്ഥാനമുണ്ട്. [5] ഹഗാത്നയാണ് (പണ്ടുകാലത്ത് അഗാന എന്നായിരുന്നു ഇതിന്റെ പേര്) തലസ്ഥാനം. മരിയാന ദ്വീപുകളിൽ ഏറ്റവും വലുതും ഏറ്റവും തെക്കുള്ളതുമായ ദ്വീപാണ് ഗുവാം.
ഗുവാം Guåhåncode: cha promoted to code: ch | |
---|---|
ദേശീയ ഗാനം: ഫാനോഘെ ചാമോറു | |
തലസ്ഥാനം | ഹഗാത്ന |
വലിയ ഗ്രാമം | ഡെഡെഡോ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീസ് and ചമാറോ |
വംശീയ വിഭാഗങ്ങൾ | 39% ചമോറോ, 26.3% ഫിലിപ്പീനോ, 11.3% ഫസഫിക്, 6.9% വെള്ളക്കാർ, 6.3% other ഏഷ്യക്കാർ, 2.3%മറ്റുള്ളവർ, 9.8% മിശ്രിതവിഭാഗം[1] |
നിവാസികളുടെ പേര് | ഗുവാമാനിയൻ |
ഭരണസമ്പ്രദായം | |
ബറാക്ക് ഒബാമ (ഡെമോക്രാറ്റിക് പാർട്ടി) | |
• ഗവർണർ | എഡ്ഡി കാൽവോ (റിപ്പബ്ലിക്കൻ പാർട്ടി) |
• ലെഫ്റ്റനന്റ് ഗവർണർ | റെയ്മണ്ട് റേ ടെനോറിയോ (റിപ്പബ്ലിക്കൻ പാർട്ടി) |
നിയമനിർമ്മാണസഭ | Legislature of Guam |
• ആകെ വിസ്തീർണ്ണം | 541.3 km2 (209.0 sq mi) (190) |
• ജലം (%) | negligible |
• 2010 census | 159,358[2] |
• ജനസാന്ദ്രത | 320/km2 (828.8/sq mi) (37th) |
ജി.ഡി.പി. (PPP) | 2000 estimate |
• ആകെ | $250 കോടി (2005 est.)1 (167) |
• പ്രതിശീർഷം | $15,000(2005 est.)1 |
നാണയവ്യവസ്ഥ | അമേരിക്കൻ ഡോളർ (USD) |
സമയമേഖല | UTC+10 (ചമോറോ സ്റ്റാൻഡേഡ് ടൈം) |
കോളിംഗ് കോഡ് | +1-671 |
ഇൻ്റർനെറ്റ് ഡൊമൈൻ | .gu |
Website http://www.guam.gov/ | |
|
ഉദ്ദേശം 4,000 വർഷങ്ങൾക്കുമുമ്പാണ് ഗുവാം വാസികളായ ചമോറോ വംശജർ ദ്വീപിൽ ആദ്യം എത്തിപ്പെട്ടത്. [6] ദ്വീപിന് യൂറോപ്യൻ കോളനിഭരണത്തിന്റെ നീണ്ട ചരിത്രമാണുള്ളത്. ഫെർഡിനാന്റ് മഗല്ലൻ 1521 മാർച്ച് 6-നാണ് ഈ ദ്വീപ് കണ്ടെത്തിയത്. 1668-ൽ സ്പെയിൻ ആദ്യത്തെ കോളനി സ്ഥാപിച്ചു. ആദ്യം താമസക്കാരായി എത്തിയവരിൽ പെഡ്രേ സാൻ വിടോറസ് എന്ന ഒരു മിഷനറിയുമുണ്ടായിരുന്നു. രണ്ടു ശതാബ്ദങ്ങളിലേറെക്കാലം പസഫിക് മഹാസമുദ്രം മുറിച്ചുകടക്കുന്ന മാനില ഗാലിയൺസ് എന്ന കപ്പലുകളുടെ പ്രധാന ഇടത്താവളമായിരുന്നു ഗുവാം. 1898 വരെ ഈ ദ്വീപ് നിയന്ത്രിച്ചിരുന്നത് സ്പെയിനായിരുന്നു. 1898-ൽ സ്പെയിനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഈ കൈമാറ്റം 1898-ലെ പാരീസ് ഉടമ്പടിയോടെ ഔദ്യോഗികമായി.
മൈക്രോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്, രണ്ടാം ലോകമഹായുദ്ധത്തിനുമുൻപ് ഈ മേഖലയിൽ അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരേയൊരു ദ്വീപ് എന്നീ പ്രത്യേകതകൾ ഗുവാമിനുണ്ട്. 1941 ഡിസംബർ 8-ന് പേൾ ഹാർബർ ആക്രമണത്തിന് മണിക്കൂറുകൾക്കു ശേഷം ഈ ദ്വീപ് ജപ്പാൻ പിടിച്ചെടുക്കുകയുണ്ടായി. രണ്ടര വർഷക്കാലം ഇത് ജപ്പാന്റെ പിടിയിലായിരുന്നു.
ജപ്പാന്റെ പിടിയിലായിരുന്ന സമയത്ത് ഗുവാം വാസികളെ പീഡനത്തിനും, ശിരഛേദത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയിരുന്നു. [7][8] ജപ്പാനിലെ സംസ്കാരം ഇവർക്കുമേൽ അടിച്ചേൽപ്പിക്കാനും ശ്രമമുണ്ടായി. [9] 1944 ജൂലൈ 21-ന് അമേരിക്കൻ സൈനികർ ഗുവാം പിടിച്ചെടുത്തത് രൂഷമായ പോരാട്ടത്തെത്തുടർന്നാണ്. ഈ ദിവസം എല്ലാ വർഷവും വിമോചനദിനമായി ആഘോഷിക്കപ്പെടുന്നു. [10]
ഇന്ന് ഗുവാമിന്റെ സാമ്പത്തികവ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാര വ്യവസായത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ജപ്പാനിൽ നിന്നുള്ള സഞ്ചാരികളാണ് മുഖ്യ വരുമാനസ്രോതസ്സ്. രണ്ടാമത്തെ വലിയ വരുമാനമാർഗ്ഗം അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തിന്റെ സാന്നിദ്ധ്യമാണ്. [11]