മൗറീഷ്യസ്
From Wikipedia, the free encyclopedia
ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്(/məˈrɪʃ(i)əs, mɔːˈ-/ ⓘ mə-RISH-(ee-)əs, maw-; French: Maurice [mɔʁis, moʁis] ⓘ; Morisyen: Moris [moʁis]). ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻകരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കർ മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു[9]. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്. 1814-ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1968-ൽ മൗരീഷ്യസ് സ്വതന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്.
റിപബ്ലിക് ഓഫ് മൗറീഷ്യസ്
| |
---|---|
ദേശീയ ഗാനം: Motherland | |
മൗറീഷ്യസ് ജനാധിപത്യഭരണത്തിന്റെ ദ്വീപങ്ങൾ (excluding Chagos Archipelago and Tromelin Island) | |
Islands of the Republic of Mauritius labelled in black; Chagos Archipelago and Tromelin are claimed by Mauritius. | |
തലസ്ഥാനം | പോർട്ട് ലൂയിസ് 20.2°S 57.5°E / -20.2; 57.5 |
വലിയ നഗരം | Port Louis |
ഔദ്യോഗിക ഭാഷകൾ | None (de facto) English (de jure) French (de jure)[Note 1][2] |
Languages spoken[Note 2][3] | |
വംശീയ വിഭാഗങ്ങൾ | See Ethnic groups in Mauritius |
മതം (2011 census)[4] |
|
നിവാസികളുടെ പേര് | Mauritian |
ഭരണസമ്പ്രദായം | Unitary parliamentary republic |
• President | Prithvirajsing Roopun |
• Prime Minister | Pravind Jugnauth |
• Speaker of the National Assembly | Sooroojdev Phokeer |
നിയമനിർമ്മാണസഭ | National Assembly |
Independence from the United Kingdom | |
• Constitution of Mauritius | 12 March 1968 |
• Republic | 12 March 1992 |
• ആകെ വിസ്തീർണ്ണം | 2,040 km2 (790 sq mi) (170th) |
• ജലം (%) | 0.07 |
• 2019 estimate | 1,265,475[5] (158th) |
• 2011 census | 1,237,091[3] |
• ജനസാന്ദ്രത | 618.24/km2 (1,601.2/sq mi) (10th) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $31.705 billion[6] (133rd) |
• പ്രതിശീർഷം | $25,029[6] (61st) |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $14.812 billion[6] (129th) |
• Per capita | $11,693[6] (64th) |
ജിനി (2017) | 36.8[7] medium |
എച്ച്.ഡി.ഐ. (2019) | 0.804[8] very high · 66th |
നാണയവ്യവസ്ഥ | മൗറീഷ്യൻ റുപീ (MUR) |
സമയമേഖല | UTC+4 (MUT) |
തീയതി ഘടന | dd/mm/yyyy (AD) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +230 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mu |