ഒ.സി.എൽ.സി.
From Wikipedia, the free encyclopedia
ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനുവേണ്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരികയും ചെയ്യുന്ന സ്ഥാപനമാണ്. ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. [2] 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ഒ.സി.എൽ.സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി) നിർമിച്ചതും നിലനിർത്തുന്നതും.
വസ്തുതകൾ Type, വ്യവസായം ...
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം | |
വ്യവസായം | ലൈബ്രറി സേവനങ്ങൾ |
സ്ഥാപിതം | 1967 (1967) |
ആസ്ഥാനം | ഒഹിയോ, ഡുബ്ലിൻ , യുണൈറ്റഡ് സ്റ്റേറ്റ് |
സേവന മേഖല(കൾ) | ലോക വ്യാപകമായി |
പ്രധാന വ്യക്തി | Skip Prichard, President and CEO |
ഉത്പന്നങ്ങൾ | വേൾഡ്കാറ്റ് ഫസ്റ്റ് സെർച്ച് |
മെമ്പേഴ്സ് | Over 72,000 libraries, archives and museums in 170 countries [1] |
വെബ്സൈറ്റ് | OCLC.org |
അടയ്ക്കുക