ചൈനയിലെ പ്രവിശ്യകൾ
From Wikipedia, the free encyclopedia
പ്രവിശ്യാതല ഭരണ പ്രദേശങ്ങൾ (ചൈനീസ്: 省级行政区; പിൻയിൻ: shěng-jí xíngzhèngqū) അല്ലെങ്കിൽ പ്രഥമതല ഭരണ പ്രദേശങ്ങൾ (一级行政区; yī-jí xíngzhèngqū), എന്നത് ചൈനീസ് ഭരണകൂടത്തിലെ ഏറ്റവുമുയർന്ന ഭരണ പ്രദേശവിഭാഗങ്ങളാണ്. 33 പ്രദേശങ്ങളായിട്ടാണ് ചൈനയെ പ്രവിശ്യാതല ഭരണത്തിന് കീഴിൽ തിരിച്ചിരിക്കുന്നത്. ഇതിൽ 22 പ്രവിശ്യകൾ, 4 മുനിസിപ്പാലിറ്റികൾ, 5 സ്വയംഭരണ പ്രദേശങ്ങൾ, 2 പ്രത്യേക ഭരണപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 1945 മുതൽ ചൈനീസ് റിപ്പബ്ലിക്ക് ഭരണം നിലനിൽക്കുന്ന, തായ്വാൻ പ്രവിശ്യ ഉൾപ്പെടുന്നില്ല.
പ്രവിശ്യാതല ഭരണ വിഭാഗങ്ങൾ | |
---|---|
Category | ഏകപാർട്ടി സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് |
Location | ചൈന |
എണ്ണം | 33 (തായ്വാൻ ഉൾപ്പെടുത്താതെ) |
ജനസംഖ്യ | 552,300 (മക്കാവു) – 104,303,132 (ഗ്വാങ്ഡോങ്) |
വിസ്തീർണ്ണം | 30.4 km2 (11.7 sq mi) (മക്കാവു)[1] – 1,664,897 km2 (642,820 sq mi) (ക്സിങ്ജിയാങ്)[2] |
സർക്കാർ | ഏക പാർട്ടി സർക്കാർ SARs: 1 country, 2 systems Provincial government |
സബ്ഡിവിഷനുകൾ | Sub-provincial city, Prefecture |
province-level administrative divisions | |||||||
Simplified Chinese | 省级行政区 | ||||||
---|---|---|---|---|---|---|---|
Traditional Chinese | 省級行政區 | ||||||
| |||||||
province | |||||||
Chinese | 省 | ||||||
| |||||||
പ്രത്യേക ഭരണദേശങ്ങളായ ഹോങ് കോങ്ങ്, മക്കാവു, എന്നിവിടങ്ങളിൽ ഒഴിച്ച് എല്ലായിടത്തും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവിശ്യാ കമ്മിറ്റി നിലനിൽക്കുന്നു. ഈ കമ്മിറ്റി സെക്രട്ടറിയാണ് പ്രവിശ്യാഭരണം കയ്യാളുന്നത്. ഗവർണർ പ്രവിശ്യയുടെ പ്രഥമനാണെങ്കിലും പ്രാവർത്തികാധികാരങ്ങൾ ഇല്ല.