ഗണസിദ്ധാന്തം
From Wikipedia, the free encyclopedia
ഗണങ്ങളെ കുറിച്ച് പഠിക്കുന്ന ഗണിത ശാസ്ത്രശാഖയാണ് ഗണസിദ്ധാന്തം. വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടത്തെ ഗണം എന്നു പറയുന്നു. എല്ലാ വസ്തുക്കളുടേയും കൂട്ടത്തെ ഗണം എന്നു പറയുമെങ്കിലും സാധാരണയായി ഗണിതശാസ്ത്ര സംബന്ധിയായ കൂട്ടങ്ങളെയാണ് ഗണം എന്നു പറയുന്നത്. ഗണസിദ്ധാന്തം ഉപയോഗിച്ച് ഏറെക്കുറെ എല്ലാ ഗണിതശാസ്ത്ര വസ്തുതകളേയും നിർവചിക്കാം.
ഗണം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗണം (വിവക്ഷകൾ) എന്ന താൾ കാണുക. |
ആധുനിക ഗണസിദ്ധാന്തപഠനങ്ങൾ തുടങ്ങിയത് ജോർജ് കാന്ററും റിച്ചാർഡ് ഡെഡ്കിന്റും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെയിവ് ഗണസിദ്ധാന്തത്തിൽ നിരവധി വിരോധാഭാസങ്ങൾ കണ്ടെത്തിയപ്പോൾ , ആക്സിയം ഓഫ് ചോയിസോടെയുള്ള സെർമലോ-ഫ്രാങ്കൽ സ്വയപ്രമാണമടക്കം നിരവധി സ്വയപ്രമാണവ്യവസ്ഥകൾ രൂപീകരിക്കപ്പെട്ടു.