നാഷണൽ അക്കാഡമി ഓഫ് സയൻസസ്
From Wikipedia, the free encyclopedia
നാഷണൽ അക്കാഡമി ഓഫ് സയൻസസ് (NAS) അമേരിക്കൻ ഐക്യനാടുകളിലെ ഒരു ലാഭരഹിത-സർക്കാരിതര സംഘടനയാണ്. നാഷണൽ അക്കാദമീസ് ഓഫ് സയൻസസ്, എൻജിനീയറിങ് ആൻറ് മെഡിസിൻ അതോടൊപ്പം നാഷണൽ അക്കാഡമി ഓഫ് എൻജിനീയറിങ് (NAE), നാഷണൽ അക്കാദമി ഓഫ് മെഡിസിൻ (NAM) എന്നിവയുടേയും ഭാഗമായി NAS പ്രവർത്തിക്കുന്നു.
വാഷിംഗ്ടൺ ഡി.സി.യിൽ സ്ഥിതിചെയ്യുന്ന നാഷണൽ അക്കാദമി ഓഫ് സയൻസസ് കെട്ടിടം. | |
രൂപീകരണം | മാർച്ച് 3, 1863; 161 വർഷങ്ങൾക്ക് മുമ്പ് (1863-03-03) |
---|---|
സ്ഥാപകർ | അലക്സാണ്ടർ ഡാളസ് ബാച്ചെ
എബ്രഹാം ലിങ്കൺ |
സ്ഥാപിത സ്ഥലം | 2101 Constitution Ave NW, Washington, D.C., U.S. 20418 |
തരം | NGO |
വെബ്സൈറ്റ് | nasonline |
ഒരു ദേശീയ അക്കാദമി എന്ന നിലയിൽ സംഘടനയുടെ പുതിയ അംഗങ്ങളെ അവരുടെ വിശിഷ്ടവും അവിരാമവുമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാർഷികമായി നിലവിലുള്ള അംഗങ്ങളാണു തെരഞ്ഞെടുക്കുന്നത്. ദേശീയ അക്കാദമിയിലെ തിരഞ്ഞെടുപ്പിനെ ശാസ്ത്രീയ മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായി കണക്കാക്കുന്നു.
എബ്രഹാം ലിങ്കൺ അംഗീകരിച്ച കോൺഗ്രസിന്റെ ഒരു നിയമത്തിന്റെ ഫലമായി 1863-ൽ സ്ഥാപിതമായ ഈ സംഘടന ശാസ്ത്രം, സാങ്കേതികത എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാജ്യത്തിന് സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഉപദേശം നൽകുന്നതുകൂടാതെ, ഏതെങ്കിലും സർക്കാർ വകുപ്പ് ആവശ്യപ്പെടുന്നപക്ഷം സർക്കാരിനു ശാസ്ത്രീയ ഉപദേശം നൽകുന്ന ഉത്തരവാദിത്വങ്ങളും അർപ്പിക്കപ്പെട്ടിരിക്കുന്നു. ഈ അക്കാദമിക്ക് അതിന്റെ സേവനങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല.[1]