ഒക്ലഹോമ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒക്ലഹോമ. ദക്ഷിണമധ്യഭാഗത്തായാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. 1907 നവംബർ 16നു നാല്പത്തിയാറാമത്തെ സംസ്ഥാനമായാണ് ഒക്ലഹോമ ഐക്യനാടുകളിൽ അംഗമാകുന്നത്.
ചോക്റ്റോ എന്ന ആദിവാസിഭാഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.
കിഴക്ക് അർക്കൻസാ, മിസോറി, പടിഞ്ഞാറ് ന്യൂ മെക്സിക്കോ, വടക്ക് കൻസാസ്, വടക്കുപടിഞ്ഞാറ് കൊളറാഡോ, തെക്ക് ടെക്സാസ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:ഒക്ലഹോമ സിറ്റി. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
Oklahomaവിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളിൽ
- നിർവചനങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
- മീഡിയ വിക്കിമീഡിയ കോമൺസിൽനിന്ന്
- വാർത്തകൾ വിക്കിന്യൂസിൽനിന്ന്
- ഉദ്ധരണികൾ വിക്കിക്വോട്ട്സിൽനിന്ന്
- ഗ്രന്ഥങ്ങൾ വിക്കിസോഴ്സിൽനിന്ന്
- പാഠപുസ്തകങ്ങൾ വിക്കിബുക്സിൽനിന്ന്
- പഠനസഹായികൾ വിക്കിവാഴ്സിറ്റിയിൽനിന്ന്
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1907 നവംബർ 16നു പ്രവേശനം നൽകി (46ആം) |
പിൻഗാമി |
അമേരിക്കൻ ഐക്യനാടുകളുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |