കല്ല്
കല്ലിനെ കുറിച്ചുള്ള ലേഖനം / From Wikipedia, the free encyclopedia
പ്രകൃതിയിലെ ധാതുക്കൾ,ധാതുലവണങ്ങൾ മുതലായവയുടെ കട്ടിപിടിച്ച വസ്തുവിനെ ആണ് കല്ല് എന്നുപറയുന്നത്. സാധാരണയായി പാറ, ശില എന്നിങ്ങനെയും കല്ലിനെ പറയുന്നു.പാറക്കഷണത്തിനെയും കല്ല് എന്നുപറയാം. ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളിൽ കൂടുതലും കല്ല് ആണ്. ശിലകൾ പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗത്തിൽ പെടുത്താം. അവസാദശിലകൾ, ആഗ്നേയശിലകൾ,കായാന്തരശിലകൾ എന്നിവയാണവ.