ചിക്കുൻഗുനിയ
കൊതുക് പരത്തുന്ന ഒരു വൈറസ് രോഗം / From Wikipedia, the free encyclopedia
കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ (ഇംഗ്ലീഷ്: Chikungunya). ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആല്ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്. ഈ രോഗം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയും കാലാവസ്ഥയിൽ മാറ്റമുണ്ടായി രോഗവാഹകരായ കൊതുകുകൾ ഇല്ലാതാവുമ്പോൾ രോഗം പടരുന്നത് തനിയെ നിലക്കുന്നതുമാണ്.
വസ്തുതകൾ Chikungunya virus, Virus classification ...
Chikungunya virus | |
---|---|
Virus classification | |
Group: | Group IV ((+)ssRNA) |
Family: | ടൊഗാവൈറിഡേ |
Genus: | ആൽഫാ വൈറസ് |
Species: | ചിക്കുൻഗുനിയ വൈറസ് |
അടയ്ക്കുക
2006 സെപ്റ്റംബർ അവസാനം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യാപകമായി പടർന്നു പിടിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായിയായ(chronic ) അസുഖങ്ങൾ നേരത്തെ ഉള്ളവർക്ക് പിടിപെട്ടാലോ, ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരുന്നാലോ ഇതു മാരകമയേക്കാം.