ജോൺ ആഡംസ്
From Wikipedia, the free encyclopedia
ജോൺ ആഡംസ് യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 ഒക്ടോബർ 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി ജനിച്ചു. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു നിയമപഠനം തുടരുകയും ചെയ്തു. 1758-ൽ ബോസ്റ്റണിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ അബിഗെയിൽ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.
ജോൺ ആഡംസ് | |
---|---|
2nd President of the United States | |
ഓഫീസിൽ March 4, 1797 – March 4, 1801 | |
Vice President | Thomas Jefferson |
മുൻഗാമി | George Washington |
പിൻഗാമി | Thomas Jefferson |
Vice President of the United States | |
ഓഫീസിൽ April 21, 1789* – March 4, 1797 | |
രാഷ്ട്രപതി | George Washington |
മുൻഗാമി | Position established |
പിൻഗാമി | Thomas Jefferson |
United States Minister to the Court of St. James's | |
ഓഫീസിൽ April 1, 1785 – March 30, 1788 | |
നിയോഗിച്ചത് | Congress of the Confederation |
മുൻഗാമി | Position established |
പിൻഗാമി | Thomas Pinckney |
United States Minister to the Netherlands | |
ഓഫീസിൽ April 19, 1782 – March 30, 1788 | |
നിയോഗിച്ചത് | Congress of the Confederation |
മുൻഗാമി | Position established |
പിൻഗാമി | William Short |
Delegate to the Second Continental Congress from Massachusetts | |
ഓഫീസിൽ May 10, 1775 – June 27, 1778 | |
മുൻഗാമി | Position established |
പിൻഗാമി | Samuel Holten |
Delegate to the First Continental Congress from Massachusetts Bay | |
ഓഫീസിൽ September 5, 1774 – October 26, 1774 | |
മുൻഗാമി | Position established |
പിൻഗാമി | Position abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1735-10-30)ഒക്ടോബർ 30, 1735 Braintree, Massachusetts (now Quincy) |
മരണം | ജൂലൈ 4, 1826(1826-07-04) (പ്രായം 90) Quincy, Massachusetts |
രാഷ്ട്രീയ കക്ഷി | Federalist |
പങ്കാളി | Abigail Smith |
കുട്ടികൾ | Nabby John Quincy Susanna Charles Thomas Elizabeth (Stillborn) |
അൽമ മേറ്റർ | Harvard University |
തൊഴിൽ | Lawyer |
ഒപ്പ് | |