ദമാസ്കസ്
From Wikipedia, the free encyclopedia
സിറിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ദമാസ്കസ് അല്ലെങ്കിൽ ഡമാസ്കസ്. ഒരു പുരാതന നഗരമായ ദമാസ്കസിനെ കുറിച്ചുള്ള പരാമർശങ്ങൾ ആയിരത്തൊന്നു രാവുകൾ തുടങ്ങിയ കൃതികളിൽ കാണാം. ലോകത്തിലെ നഗരങ്ങളിൽവച്ച് ഏറ്റവുമധികകാലം തുടരെ മനുഷ്യവാസം ഉണ്ടായിരുന്ന ആയ നഗരം ദമാസ്കസ് ആണെന്ന് കരുതപ്പെടുന്നു.
ദമാസ്കസ് دمشق | |
---|---|
Nickname(s): മുല്ലപ്പൂക്കളുടെ നഗരം | |
രാജ്യം | സിറിയ |
ഗവർണറേറ്റ് | ഡമാസ്കസ് ഗവർണറേറ്റ് |
• ഗവർണർ | ബിഷ്ർ അൽ സബാൻ |
• City | 573 ച.കി.മീ.(221 ച മൈ) |
• മെട്രോ | 1,200 ച.കി.മീ.(500 ച മൈ) |
ഉയരം | 600 മീ(2,000 അടി) |
(2007) | |
• City | 1,669,000 (~6,500,000 മെട്രോ പ്രദേശം) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Demonym | Damascene |
വെബ്സൈറ്റ് | eDamascus |
ആന്റി-ലെബണൻ പർവതങ്ങളുടെ കിഴക്കൻ ചരിവിലായി ഏതാണ്ട് 670 മീ. ഉയരത്തിലാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. ബറാദ (Barada) നദിമൂലം ജലസേചിതമാകുന്ന ഈ പ്രദേശത്തിനു ചുറ്റുമായി വിസ്തൃതവും ഹരിതമനോഹരവുമായ ഘൂട്ടാ പ്രദേശം വ്യാപിച്ചിരിക്കുന്നു. വിവിധതരം പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മുതലായവയുത്പാദിപ്പിക്കുന്ന ഈ ഭൂഭാഗം ആപ്രിക്കോട്ടിന്റെ ഉത്പാദനത്തിൽ പ്രത്യേക പ്രശസ്തിയാർജിച്ചിട്ടുണ്ട്.
പൊതുവേ ഡമാസ്കസിൽ മരുപ്രദേശ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വാർഷിക വർഷപാതം : 229 മി. മീ.. വാർഷിക താപനിലയുടെ പരമാവധി: 5.2° സെ. ജൂല. മാസത്തിലും കുറഞ്ഞ താപനില (3.4° സെ.) ജനു. -യിലും രേഖപ്പെടുത്തുന്നു.
വിഭിന്ന മതസ്ഥർ വസിക്കുന്ന ഡമാസ്കസ് നഗരം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അറബികൾ ധാരാളമുള്ള ഈ പ്രദേശത്തെ പ്രധാന മതം ഇസ്ലാമാണ്. നഗരത്തിൽ ധാരാളം മുസ്ലീം പള്ളികളുണ്ട്. തെരുവുകൾക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന തുറന്ന വാണിഭ കേന്ദ്രങ്ങൾ നഗരക്കാഴ്ചയുടെ സവിശേഷതയായിപ്പറയാം. നഗരത്തിൽ വസിച്ചിരുന്ന ജൂതർ 1948-നു ശേഷം ഇസ്രായേലിലേക്ക് പലായനം ചെയ്തു. ഖുർദുകൾ, അൽജീരിയക്കാർ, പേർഷ്യക്കാർ, അഫ്ഗാനികൾ, ടർകോമനുകൾ തുടങ്ങിയവർ നഗരത്തിന് ഒരു കോസ്മോപൊലിറ്റൻ സ്വഭാവം പ്രദാനം ചെയ്യുന്നു. ബറാദ നദിയുടെ തെക്കൻകരയിലുള്ള പഴയ നഗരത്തിന്റെ ഭാഗങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു മതിലുകൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ ആധുനിക ഭാഗങ്ങളും നഗരപ്രാന്തങ്ങളും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
പുരാതനനഗരഭാഗത്തെ തെരുവുകൾ അധികവും ഇടുങ്ങിതയും ചുറ്റിവളഞ്ഞു പോകുന്നവയുമാണ്. ബൈബിൾ കാലഘട്ടം മുതൽക്കുള്ള ഒരു തെരുവ് ഇവിടെ ഇന്നും അവശേഷിക്കുന്നു. കിഴക്കൻ കവാടം മുതൽ പടിഞ്ഞാറേയറ്റം വരെ നീണ്ടുകിടക്കുന്നതും ഉദ്ദേശം 3.2 കി. മീ. ദൈർഘ്യമുള്ളതുമായ ഈ തെരുവ് 'സ്ട്രൈറ്റ്' (straight) എന്ന പേരിൽ അറിയപ്പെടുന്നു. മറ്റു പുരാതന തെരുവുകളെപ്പോലെ ഈ തെരുവും മേൽക്കൂരയുള്ളതും, ഇരു ഭാഗത്തും കട-കമ്പോളങ്ങളോടു കൂടിയതുമാണ്. നഗരത്തിന്റെ ആധുനികഭാഗങ്ങളിൽ ആധുനിക കെട്ടിടങ്ങൾ, ഭക്ഷണശാലകൾ, വീതിയേറിയ നിരത്തുകൾ തുടങ്ങിയവ കാണാം. ഇവിടത്തെ ഒമായദ് അഥവാ ഗ്രേറ്റ് മോസ്ക് (The Omayyad or Great Mosque) 8-ാം ശ.-ന്റെ ആരംഭത്തിൽ നിർമിച്ചതാണെന്നു കരുതപ്പെടുന്നു. സലാദീനിന്റെ ശവകുടീരം ഇതിനടുത്ത് സ്ഥിതിചെയ്യുന്നു. നാഷണൽ മ്യൂസിയം,അറബ് അക്കാദമി, ഡമാസ്കസ് സർവകലാശാല തുടങ്ങിയവ ഇവിടത്തെ പ്രധാന സ്ഥാപനങ്ങളിൽപ്പെടുന്നു.
ബറാദ നദിയും അതിന്റെ കനാലുകളുമാണ് ഡമാസ്കസിലെ പഴത്തോട്ടങ്ങൾക്കും കൃഷിനിലങ്ങൾക്കും വേണ്ട ജലമെത്തിക്കുന്നത്. ധാരാളം ചെറുകിട വ്യവസായങ്ങൾ ഡമാസ്കസിലുണ്ട്. ഉണങ്ങിയ പഴങ്ങൾ, തുകൽ, ഗ്ലാസ്, സിമന്റ്, എന്നിവ പ്രധാന വ്യാവസായികോത്പന്നങ്ങളാണ്. പ്രധാന പരമ്പരാഗത വ്യവസായമായ കരകകൌശല വസ്തുക്കളുടെ നിർമ്മാണത്തിനും വ്യാവസായിക പ്രധാന്യമുണ്ട്. സാർഥവാഹകസംഘ വാണിജ്യത്തിന്റെ (Caravan traffic) പ്രാധാന്യം കുറഞ്ഞതോടെ ഈ നഗരത്തിന്റേയും വ്യാപാര പ്രാധാന്യത്തിനു ഇടിവു സംഭവിച്ചു. എങ്കിലും, ആധുനിക കാലത്ത് ഈ നഗരം റോഡു-റെയിൽ ഗതാഗത ശൃംഖലകൊണ്ടും അന്താരാഷ്ട്രവിമാനത്താവളം കൊണ്ടും അതിന്റെ പൂർവകാല പ്രൗഢി നിലനിർത്തിയിരിക്കുന്നു. മുമ്പ് 'മരുഭൂമിയിലെ തുറമുഖം'(port in the desert) എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ ലെബണൻ നഗരങ്ങളുമായും ജോർജിയ, ടർക്കി എന്നിവിടങ്ങളുമായും റെയിൽമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു.