നോർഫോക് ദ്വീപ്
From Wikipedia, the free encyclopedia
പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് (/ˈnɔːrfək ˈaɪlənd/ ⓘ; Norfuk: Norf'k Ailen[4]) ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ ഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.
ടെറിട്ടറി ഓഫ് നോർഫോക്ക് ഐലന്റ് ടെറാട്രി ഓഫ് നോർഫ്ക് ഐലൻ[1] | |
---|---|
ദേശീയ മുദ്രാവാക്യം: "Inasmuch" | |
ദേശീയ ഗാനം: "ഗോഡ് സേവ് ദി ക്വീൻ" (ഔദ്യോഗികം) "പിറ്റ്കൈൻ ദേശീയഗാനം" | |
തലസ്ഥാനം | കിംഗ്സ്റ്റൺ |
വലിയ നഗരം | ബേൺറ്റ് പൈൻ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് Norfuk[2] |
നിവാസികളുടെ പേര് | നോർഫോക് ഐലന്റർ[3] |
ഭരണസമ്പ്രദായം | സ്വയംഭരണപ്രദേശം |
• മൊണാർക്ക് | എലിസബത്ത് രണ്ട് |
• അഡ്മിനിസ്ട്രേറ്റർ | നീൽ പോപ്പ് |
• പ്രധാനമന്ത്രി | ലിസ്ലെ സ്നെൽ |
സ്വയംഭരണാവകാശമുള്ള ഭൂവിഭാഗം | |
• നോർഫോക് ഐലന്റ് ആക്റ്റ് | 1979 |
• ആകെ വിസ്തീർണ്ണം | 34.6 km2 (13.4 sq mi) (227th) |
• ജലം (%) | negligible |
• 2011 census | 2,302 |
• ജനസാന്ദ്രത | 61.9/km2 (160.3/sq mi) |
നാണയവ്യവസ്ഥ | ഓസ്ട്രേലിയൻ ഡോളർ (AUD) |
സമയമേഖല | UTC+11:30 (NFT (നോർഫോക് ദ്വീപ് സമയം)) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 672 |
ഇൻ്റർനെറ്റ് ഡൊമൈൻ | .nf |
കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.
പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലും ഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.