പട്ടണം
ഗ്രാമത്തേക്കാൾ വലുതും നഗരത്തേക്കാൾ ചെറുതുമായ അധിവാസകേന്ദ്രം / From Wikipedia, the free encyclopedia
ഗ്രാമത്തേക്കാൾ വലുതും നഗരത്തേക്കാൾ ചെറുതുമായ അധിവാസകേന്ദ്രങ്ങളാണ് പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പട്ടണം എന്ന പദം ആയിരം പേർ മുതൽ ലക്ഷക്കണക്കിന് ആളുകൾ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ് പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റൻ പ്രദേശങ്ങൾക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങൾത്തോറും പട്ടണത്തിന്റെ നിർവചനം വ്യത്യസ്തമാണ്. എന്നാൽ നിർവചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തിൽ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുൻസിപ്പൽ ഭരണസംവിധാനം നിലനിൽക്കുന്ന പ്രദേശത്തെയാണ്.