മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
From Wikipedia, the free encyclopedia
അമേരിക്കയിൽ മസാച്യുസെറ്റ്സ് സംസ്ഥാനത്ത് കേബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ഒരു സ്വകാര്യ ഗവേഷണ യൂണിവേഴ്സിറ്റിയാണ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Massachusetts Institute of Technology) (MIT). ഈ യൂണിവേഴ്സിറ്റിയിൽ അഞ്ച് സ്കൂളുകളും, ഒരു കോളേജും ഉണ്ട്. മൊത്തം 32 അകാദമിക് വിഭാഗങ്ങൾ ഉണ്ട്. പ്രധാനമായും ശാസ്ത്ര ,സാങ്കേതിക മേഖലയിലാണ് ഈ യൂണിവേഴ്സിറ്റി ശാസ്ത്രീയ ഗവേഷണം നടത്തി വരുന്നത്. 1861-ൽ വില്ല്യം ബാർട്ടൺ റോജേറ്സ് ആണ് എം.ഐ.ടി സ്ഥാപിച്ചത്. [7] അമേരിക്കയിൽ വൻ തോതിൽ നടന്ന വ്യവസായവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിതമായ എം.ഐ.ടി. ജെർമ്മൻ സർവ്വകലാശാലാ മാതൃക സ്വീകരിക്കുകയും പരീക്ഷണശാലാ അധിഷ്ഠിത പഠനപ്രക്രിയയ്ക്ക് പ്രത്യേക ഊന്നൽ നൽകിപ്പോരുകയും ചെയ്യുന്നു. 1916 -ൽ ആണ് ഇപ്പോൾ നിലവിലുള്ള 168 ഏക്കർ ക്യാമ്പസ്സ് തുറന്നത്. രണ്ടാം ലോക മഹായുദ്ധത്തിലും ശീതയുദ്ധകാലത്തും എം.ഐ.ടി.യിലെ ഗവേഷകർ കമ്പ്യൂട്ടർ, റഡാർ തുടങ്ങി പ്രതിരോധ സാങ്കേതികവിദ്യാ സംബന്ധിയായ ഗവേഷണങ്ങളിൽ സജീവമായി പങ്കുകൊണ്ടു. കഴിഞ്ഞ 60 വർഷ കാലയളവിൽ എം.ഐ.ടി.യുടെ അക്കാദമിക പ്രവർത്തന മണ്ടലം ഭൗതിക ശാസ്ത്രം, എഞ്ജിനീയറിങ് എന്നിവയുടെ തലവും കടന്ന് സാമൂഹിക ശാസ്ത്ര വിഷയങ്ങളായ ധനതത്വശാസ്ത്രം, ഫിലോസഫി, ഭാഷാശാസ്ത്രം, രാഷ്ട്രതന്ത്രം, മാനേജ്മെന്റ് എന്നിവയിലേക്കും വ്യാപിക്കുകയുണ്ടായി.
ആദർശസൂക്തം | Mens et Manus (മനസ്സും കൈകളും) |
---|---|
തരം | Private university |
സ്ഥാപിതം | 1861 (opened 1865) |
സാമ്പത്തിക സഹായം | US $10.068 billion[1] |
ചാൻസലർ | Phillip Clay |
പ്രസിഡന്റ് | Susan Hockfield |
പ്രോവോസ്റ്റ് | L. Rafael Reif |
അദ്ധ്യാപകർ | 1008[2] |
വിദ്യാർത്ഥികൾ | 10,220[3] |
ബിരുദവിദ്യാർത്ഥികൾ | 4,172[3] |
6,048[3] | |
സ്ഥലം | Cambridge, Massachusetts, U.S. |
ക്യാമ്പസ് | Urban, 168 acres (68.0 ha)[4] |
Nobel Laureates | 72[5] |
നിറ(ങ്ങൾ) | Cardinal Red and Steel Gray[a] |
അത്ലറ്റിക്സ് | Division III 41 varsity teams |
അഫിലിയേഷനുകൾ | NEASC, AAU, COFHE, NASULGC |
ഭാഗ്യചിഹ്നം | Beaver[6] |
വെബ്സൈറ്റ് | web.mit.edu |
2007-2008 അക്കാദമിക വർഷത്തിൽ 4172 ബിരുദവിദ്യാർത്ഥികളും 6048 ബിരുദാനന്തര ബിരുദവിദ്യാർത്ഥികളും ഉണ്ടായിരുന്ന എം.ഐ.ടി.യിൽ 1008 അദ്ധ്യാപകരും പ്രവർത്തിച്ചു. എം.ഐ.ടി.യുടെ എൻഡോവ്മെന്റുകളും ഗവേഷണ ചെലവുകളും അമേരിക്കൻ സർവ്വകലാശാലകളിൽ വച്ച് ഏറ്റവും വലിയ തുകകളിൽ ഒന്നാണ്. 73 നൊബേൽ സമ്മാന ജേതാക്കൾ, 47 നാഷണൽ മെഡൽ ഓഫ് സയൻസ് ജേതാക്കൾ, 31 മാക്ആർതർ ഫെല്ലോകൾ എന്നിവരെക്കൊണ്ട് സമ്പന്നമാണ് എം.ഐ.ടി.യുടെ അക്കാദമിക് സമൂഹം.