മുഹമ്മദ് യാക്കൂബ് ഖാൻ
From Wikipedia, the free encyclopedia
1879 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ അഫ്ഗാനിസ്താന്റെ അമീർ ആയിരുന്നു മുഹമ്മദ് യാക്കൂബ് ഖാൻ (ജീവിതകാലം:1849 - 1923 നവംബർ 15). ഇദ്ദേഹം, അഫ്ഗാനിസ്താൻ അമീറത്തിന്റെ രണ്ടാം അമീർ ആയിരുന്ന ഷേർ അലി ഖാന്റെ പുത്രനായിരുന്നു.
വസ്തുതകൾ മുഹമ്മദ് യാക്കൂബ് ഖാൻ, ഭരണകാലം ...
മുഹമ്മദ് യാക്കൂബ് ഖാൻ | |
---|---|
അഫ്ഗാനിസ്താനിലെ അമീർ | |
ഭരണകാലം | അഫ്ഗാനിസ്താൻ അമീറത്ത്: 1879 ഫെബ്രുവരി - 1879 ഒക്ടോബർ |
മുൻഗാമി | ഷേർ അലി ഖാൻ |
പിൻഗാമി | അബ്ദ് അൽ റഹ്മാൻ ഖാൻ |
രാജവംശം | ബാരക്സായ് വംശം |
പിതാവ് | ഷേർ അലി ഖാൻ |
അടയ്ക്കുക
പിതാവിനെതിരെ കലാപങ്ങളുയർത്തിയതിന്റെ പേരിൽ തടവിലായെങ്കിലും രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ ഷേർ അലിയുടെ മരണശേഷം ബ്രിട്ടീഷ് സഹായത്തോടെ യാക്കൂബ് ഖാൻ അമീർ ആയി സ്ഥാനമേറ്റു. ബ്രിട്ടീഷുകാരുമായി ഗന്ദാമാക് ഉടമ്പടി ഒപ്പുവച്ചതിലൂടെ ഉയർന്ന ജനരോഷത്തിൽ പിടിച്ചുനിൽക്കാനാകാതെ ഇദ്ദേഹം സ്ഥാനമുപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.