മൂവാറ്റുപുഴ
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു പട്ടണം / From Wikipedia, the free encyclopedia
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് മൂവാറ്റുപുഴ. ഏകദേശം സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തിൽ കിഴക്കായി സ്ഥിതി ചെയ്യുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നത് ഇതിലെ ഒഴുകുന്ന പുഴയുടെ പേരുമാണ്. എങ്കിലും ജനകീയമായി ഇത് മൂവാറ്റുപുഴയാർ എന്നാണ് അറിയപ്പെടുന്നത്. ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ ചേരുന്നു.
മൂവാറ്റുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൂവാറ്റുപുഴ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ മുവാറ്റുപുഴ, രാജ്യം ...
മുവാറ്റുപുഴ | |
---|---|
പട്ടണം | |
മുവാറ്റുപുഴ നഗരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
• മുൻസിപ്പൽ ചെയർമാൻ | പി പി എൽദോസ് (കോൺഗ്രസ് പാർട്ടി ) |
• ആകെ | 13.18 ച.കി.മീ.(5.09 ച മൈ) |
ഉയരം | 15 മീ(49 അടി) |
(2011) | |
• ആകെ | 30,397 |
• ജനസാന്ദ്രത | 2,306.3/ച.കി.മീ.(5,973/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686661 |
ടെലിഫോൺ കോഡ് | 0485 |
വാഹന റെജിസ്ട്രേഷൻ | KL-17 |
അടുത്ത നഗരം | എറണാകുളം, കോട്ടയം |
സ്ത്രീപുരുഷാനുപാതം | 1023 ♂/♀ |
ലോകസഭാമണ്ഡലം | ഇടുക്കി |
കാലാവസ്ഥ | ട്രൊപ്പിക്കൽ മൺസൂൺ (കോപ്പൻ) |
ശരാശരി വേനൽ താപനില | 32.5 °C (90.5 °F) |
ശരാശരി തണുപ്പുകാല താപനില | 20 °C (68 °F) |
വെബ്സൈറ്റ് | muvattupuzha |
മൂന്നു നദികൾ ചേർന്ന് മൂവാറ്റുപുഴയായി ഒഴുകുന്ന നഗരം |
അടയ്ക്കുക