ലിയോ ടോൾസ്റ്റോയ്
റഷ്യൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു.
വസ്തുതകൾ ലിയോ ടോൾസ്റ്റോയി, ജനനം ...
ലിയോ ടോൾസ്റ്റോയി | |
---|---|
ജനനം | (1828-08-28)ഓഗസ്റ്റ് 28, 1828 യാസ്നയ പോല്യാന, റഷ്യ |
മരണം | 1910 നവംബർ 20 അസ്റ്റാപ്പോവ്, റഷ്യ |
തൊഴിൽ | നോവലിസ്റ്റ് |
Genre | യാഥാർഥ്യവാദി |
അടയ്ക്കുക