വെഴ്സായ് ഉടമ്പടി
ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ചതിന് കാരണമായ പ്രബന്ധങ്ങളിലൊന്ന് / From Wikipedia, the free encyclopedia
ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്. പാരീസ് സമാധാനസമ്മേളനത്തിലെ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്. കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.