ബനാന കൂട്ടക്കൊല
From Wikipedia, the free encyclopedia
1928 ഡിസംബർ ആറാം തീയതി കൊളംബിയയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിൽ സമരം ചെയ്ത തൊഴിലാളികളെ വിധ്വംസന പ്രവർത്തികൾ ചെയ്തു എന്നാരോപിച്ച് കൊളംബിയൻ സേന വെടിവെച്ചു കൊല്ലുകയുണ്ടായി, ഈ സംഭവം ബനാന കൂട്ടക്കൊല (Banana massacre) എന്നറിയപ്പെടുന്നു. സമാധാന പരമായി സമരം ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ കൊളംബിയയിലെ അമേരിക്കൻ ഉദ്യോഗസ്ഥരും, യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഉദ്യോഗസ്ഥരും ചേർന്ന് കമ്യൂണിസ്റ്റ് ബന്ധമുള്ള തീവ്രവാദികൾ എന്നു മുദ്രകുത്തുകയായിരുന്നു. കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിനു, കൊളംബിയ സർക്കാർ ആവശ്യമായ നടപടികൾ എടുത്തില്ലെങ്കിൽ അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുമെന്നു കാണിച്ചു കൊളംബിയൻ സർക്കാരിനു ടെലഗ്രാം സന്ദേശമയച്ചു. തുടർന്ന കൊളംബിയൻ സർക്കാർ നടത്തിയ പട്ടാള ഇടപെടലിൽ 2000 ഓളം തൊഴിലാളികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു.[1]
ബനാന കൂട്ടക്കൊല | |
---|---|
സമരനേതാക്കൾ | |
സ്ഥലം | സിയനേഗ, കൊളംബിയ |
സംഭവസ്ഥലം | യുണൈറ്റഡ് ഫ്രൂട്ട് കമ്പനി തൊഴിലാളികൾ |
തീയതി | 1928 ഡിസംബർ 6 |
ആക്രമണ സ്വഭാവം | വെടിവെപ്പ്, കൂട്ടക്കൊല |
മരണസംഖ്യ | രണ്ടായിരത്തോളം എന്നു കണക്കാക്കുന്നു |
ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവലിൽ ഗബ്രിയേൽ ഗർസിയ മാർക്വേസ് സംഭവത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.[2]