ബിന്ദുസാരൻ
From Wikipedia, the free encyclopedia
മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്നു ബിന്ദുസാരൻ (ജനനം: ക്രി.മു. 320, ഭരണകാലം: ക്രി.മു. 298 - ക്രി.മു. 272). ചന്ദ്രഗുപ്ത മൗര്യൻ ആയിരുന്നു ബിന്ദുസാരന്റെ മുൻഗാമി. ബിന്ദുസാരന്റെ ഭരണകാലത്ത് സാമ്രാജ്യം തെക്കോട്ട് വികസിച്ചു. സുമനൻ, അശോകൻ എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ബിന്ദുസാരന് ഉണ്ടായിരുന്നത്. ഇവർ തക്ഷശില, ഉജ്ജയിൻ എന്നിവിടങ്ങളിലെ ഭരണാധികാരികളായിരുന്നു. ഗ്രീക്കുകാർ ബിന്ദുസാരനെ അമിത്രോകോട്ടസ്[1], അഥവാ അല്ലിട്രോച്ചേഡസ് എന്ൻ വിളിച്ചു. സംസ്കൃത പദമായ 'അമിത്രഘട്ട' (ശത്രുക്കളുടെ നിഗ്രഹകൻ) എന്ന പദത്തിന്റെ ഗ്രീക്ക് തർജ്ജിമയാണ് ഇത്.[2]
വസ്തുതകൾ ബിന്ദുസാരൻ, ഭരണകാലം ...
ബിന്ദുസാരൻ | |
---|---|
മൗര്യ ചക്രവർത്തി | |
ഭരണകാലം | ക്രി.മു. 298 - ക്രി.മു. 272 |
മുൻഗാമി | ചന്ദ്രഗുപ്ത മൗര്യൻ |
പിൻഗാമി | അശോക ചക്രവർത്തി |
രാജകൊട്ടാരം | മൗര്യ സാമ്രാജ്യം |
പിതാവ് | ചന്ദ്രഗുപ്ത മൗര്യൻ |
മാതാവ് | ദുർധര |
അടയ്ക്കുക