വില്യം സരോയാൻ
From Wikipedia, the free encyclopedia
വില്യം സരോയാൻ[2] (/səˈrɔɪən/; ജീവിതകാലം: ഓഗസ്റ്റ് 31, 1908 - മെയ് 18, 1981) ഒരു അർമേനിയൻ-അമേരിക്കൻ നോവലിസ്റ്റും, നാടകകൃത്തും, ചെറുകഥാകൃത്തുമായിരുന്നു. 1940-ൽ നാടകത്തിനുള്ള പുലിറ്റ്സർ പുരസ്കാരവും 1943-ൽ ദി ഹ്യൂമൻ കോമഡി എന്ന ചിത്രത്തിന് മികച്ച കഥയുടെ പേരിൽ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. സ്റ്റുഡിയോ തന്റെ 240 പേജുള്ള യഥാർത്ഥ ആശയം നിരസിച്ചപ്പോൾ, അദ്ദേഹം അത് ദ ഹ്യൂമൻ കോമഡി എന്ന പേരിൽ നോവലാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായാണ് സരോയാൻ വിലയിരുത്തപ്പെടുന്നത്.
വില്യം സരോയാൻ | |
---|---|
ജനനം | (1908-08-31)ഓഗസ്റ്റ് 31, 1908 ഫ്രെസ്നോ കാലിഫോർണിയ, യു.എസ്. |
മരണം | മേയ് 18, 1981(1981-05-18) (പ്രായം 72) Fresno, California, U.S. |
അന്ത്യവിശ്രമം | അരാരത്ത് സെമിത്തേരി, ഫ്രെസ്നോ[1] കോമിറ്റാസ് പന്തിയോൺ, യെരേവാൻ, അർമേനിയ |
തൊഴിൽ |
|
ദേശീയത | അമേരിക്കൻ |
Period | 1934–1980 |
ശ്രദ്ധേയമായ രചന(കൾ) | The Armenian and the Armenian (1935) My Heart's in the Highlands (1939) The Time of Your Life (1939) My Name Is Aram (1940) The Human Comedy (1943) |
അവാർഡുകൾ | നാടകത്തിനുള്ള പുലിറ്റ്സർ സമ്മാനം (1940) Academy Award for Best Story (1943) |
പങ്കാളി | കരോൾ ഗ്രേസ്
(m. 1943; div. 1949)
(m. 1951; div. 1952) |
കുട്ടികൾ |
|
ബന്ധുക്കൾ | റോസ് ബാഗ്ദാസരിയാൻ (കസിൻ) |
കയ്യൊപ്പ് |
കാലിഫോർണിയയിലെ അർമേനിയൻ കുടിയേറ്റ ജീവിതത്തെക്കുറിച്ച് സരോയാൻ വിപുലമായി എഴുതി. അദ്ദേഹത്തിന്റെ പല കഥകളും നാടകങ്ങളും അദ്ദേഹത്തിന്റെ ജന്മനാടായ ഫ്രെസ്നോയിലാണ് നടക്കുന്നത്. ദി ടൈം ഓഫ് യുവർ ലൈഫ്, മൈ നെയിം ഈസ് അരാം, മൈ ഹാർട്ട്സ് ഇൻ ഹൈലാൻഡ്സ് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ചിലതാണ്.
ഡിക്കിൻസൺ കോളേജ് വാർത്താക്കുറിപ്പിൽ അദ്ദേഹത്തെ "20-ആം നൂറ്റാണ്ടിന്റെ മധ്യത്തിലെ ഏറ്റവും പ്രമുഖ സാഹിത്യകാരന്മാരിൽ ഒരാൾ" എന്നും സ്റ്റീഫൻ ഫ്രൈ "20-ആം നൂറ്റാണ്ടിലെ ഏറ്റവും ന്യൂനമൂല്യം കൽപ്പിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ" എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. "ഹെമിംഗ്വേ, സ്റ്റെയിൻബെക്ക്, ഫോക്ക്നർ എന്നിവർക്കൊപ്പം സ്വാഭാവികമായും അദ്ദേഹം തന്റെ സ്ഥാനം കയ്യടക്കുന്നു" എന്നാണ് ഫ്രൈ അഭിപ്രായപ്പെടുന്നത്. "എല്ലാ അമേരിക്കൻ മിതവാദികളിലും പ്രഥമഗണനീയനും ഇപ്പോഴും ഏറ്റവും മികച്ചതും" സരോയാൻ ആണെന്ന് കുർട്ട് വോനെഗട്ട് അഭിപ്രായപ്പെട്ടു.