കുഞ്ഞാലി മരക്കാർ
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകൻ / From Wikipedia, the free encyclopedia
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.[1] 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻഗാമികളും.[2] ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സർഖേൽ കാനോജി ആംഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു.ലോകത്തിലെ തന്നെ ആദ്യ നാവിക സേനാ തലവനായിരുന്നു മരക്കാർ
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, കുഞ്ഞാലിമരയ്ക്കാർ (ചലച്ചിത്രം) കാണുക.