കോണ്ടം
From Wikipedia, the free encyclopedia
ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുവാനോ അഥവാ എയ്ഡ്സ് ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ തടയുവാനോ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ടതും, ഏറ്റവും ലളിതവുമായ ഒരു സുരക്ഷാ മാർഗമാണ് കോണ്ടം (Condom). കുടുംബാസൂത്രണത്തിന് അഥവാ ഗർഭനിരോധനത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാൽ ഗർഭനിരോധന ഉറ എന്നും അറിയപ്പെടുന്നു. മാത്രമല്ല പെട്ടന്ന് സ്ഖലനം ഉണ്ടാകുന്ന പുരുഷന്മാർക്ക് വേഴ്ചാ സമയം ദീർഘിപ്പിക്കാനും, ചിലപ്പോൾ ശുചിത്വത്തിന് വേണ്ടിയും, ലൈംഗിക അനുഭൂതി വർധിപ്പിക്കാനും ഇത്തരം ഉറകൾ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ‘ഡെന്റൽ ഡാംസ് അഥവാ ദന്തമൂടികൾ’ എന്ന പേരിൽ വായയിൽ ധരിക്കാവുന്ന തരം കോണ്ടങ്ങളും സ്ത്രീകൾക്കുള്ള കോണ്ടങ്ങളും ഇന്ന് ലഭ്യമാണ്. പല ആളുകൾക്കും ലജ്ജ കൊണ്ടോ, അജ്ഞത കാരണമോ, മതപരമായ വിലക്കുകൾ കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ ഇവ ചോദിച്ചു വാങ്ങാനോ, ഉപയോഗിക്കാനോ മടിയാണ്. എന്നാൽ ഇവ വാങ്ങാൻ ലജ്ജയോ മടിയോ വിചാരിക്കേണ്ട കാര്യമില്ല എന്നതാണ് വാസ്തവം[1][2][3][4].
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ജനന നിയന്ത്രണ തരം | Barrier |
---|---|
ആദ്യ ഉപയോഗം | Ancient Rubber: 1855 Latex: 1920 Polyurethane: 1994 Polyisoprene: 2008 |
തികഞ്ഞ ഉപയോഗം | 2% |
സാധാരണ ഉപയോഗം | 10–18% |
User reminders | Latex condoms damaged by oil-based lubricants |
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷ | Yes |
മേന്മകൾ | No medications or clinic visits required |