ജി - 20
വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മ / From Wikipedia, the free encyclopedia
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.[2] ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാവുന്നത്.[3]
വസ്തുതകൾ രൂപീകരണം, ലക്ഷ്യം ...
രൂപീകരണം | 26 സെപ്റ്റംബർ 1999 (24 വർഷങ്ങൾക്ക് മുമ്പ്) (1999-09-26) 2008 (2008) (രാഷ്ട്രത്തലവൻ/ഭരണ തലവൻ സമ്മേളനങ്ങൾ) |
---|---|
ലക്ഷ്യം | ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യാവസായിക, വികസ്വര സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് കൊണ്ടുവരിക .[1] |
അംഗത്വം | |
അധ്യക്ഷൻ (ഔദ്യോഗികസ്ഥാനം വഹിക്കുന്ന) | ലുല ഡാ സിൽവ, ബ്രസീലിന്റെ രാഷ്ടപതി |
വെബ്സൈറ്റ് | https://g20.org/ |
അടയ്ക്കുക