ഡെന്മാർക്ക്
സ്കാന്റിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യം / From Wikipedia, the free encyclopedia
വടക്കൻ യൂറോപ്പിൽ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ രാജ്യമാണ് ഡെന്മാർക്ക്. ഡെന്മാർക്കിനെയും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളെയും കൂട്ടി സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്നാണ് വിളിക്കപ്പെടുന്നത്. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിന് രണ്ടാം സ്ഥാനം ഉണ്ട്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്.[2] ഔദ്യോഗിക നാമം: കിങ്ഡം ഒഫ് ഡെൻമാർക്. ചരിത്രപരവും രാഷ്ട്രീയവുമായി ഡെൻമാർക് സ്കാൻഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജർമനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജൂട്ട്ലാൻഡ് (Jutland) [3] (ഡാനിഷ്: യ്ലാൻഡ്) എന്ന വലിയ ഒരു ഉപദ്വീപും 443 ഓളം വരുന്ന നിരവധി ദ്വീപുകളും ഉൾകൊള്ളുന്ന ഡെന്മാർക്കിന്റെ ഭൂപ്രകൃതി പ്രായോഗികാർഥത്തിൽ ഒരു ദ്വീപസമൂഹമാണ്. സീലാൻഡ് (Zealand) (ഡാനിഷ് : സെയ്ലാൻഡ്), ഫ്യൂനൻ (Funen) (ഡാനിഷ് : ഫ്യുൻ) എന്നിവയാണ് പ്രധാന ദ്വീപുകൾ. കോപ്പൻഹേഗൻ ആണ് രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.
ഡെൻമാർക്ക് രാജ്യം Kongeriget Danmark | |
---|---|
ദേശീയ മുദ്രാവാക്യം: none (Royal motto: Guds hjælp, Folkets kærlighed, Danmarks styrke "The Help of God, the Love of the People, the Strength of Denmark") | |
ദേശീയ ഗാനം: Der er et yndigt land (national) Royal anthem: Kong christian stod ved højen mast (royal and national) | |
Location of Denmark (orange) – on the European continent (camel & white) | |
തലസ്ഥാനം and largest city | കോപ്പൻഹേഗൻ |
ഔദ്യോഗിക ഭാഷകൾ | Danish1 |
വംശീയ വിഭാഗങ്ങൾ | 91.1% Danish, 8.9% (Germans, Greeks, Bosnian, Russian, Turks, Arabs) |
നിവാസികളുടെ പേര് | Danish or Danes |
ഭരണസമ്പ്രദായം | Parliamentary democracy and Constitutional monarchy |
• Monarch | Frederik X |
• Prime Minister | മെറ്റെ ഫ്രഡറിക്സൻ |
• Folketing Speaker | Pia Kjaersgaard |
• Current coalition | V Government |
Consolidation 8th century | |
• ആകെ വിസ്തീർണ്ണം | 43,098.31 km2 (16,640.35 sq mi) (134th²) |
• ജലം (%) | 1.6² |
• 1 October 2008 estimate | 5,505,995 (108th) |
• ജനസാന്ദ്രത | 127.8/km2 (331.0/sq mi) (78th²) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $203.519 billion[1] (49th) |
• പ്രതിശീർഷം | $38,207[1] (IMF) (14th) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $312.046 billion[1] (27th) |
• Per capita | $57,386[1] (IMF) (6th) |
ജിനി (1997) | 24.7 low · 1st |
എച്ച്.ഡി.ഐ. (2007) | 0.949 Error: Invalid HDI value · 14th |
നാണയവ്യവസ്ഥ | ഡാനിഷ് ക്രോൺ (DKK) |
സമയമേഖല | UTC+1 (CET²) |
UTC+2 (CEST²) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +454 |
ISO കോഡ് | DK |
ഇൻ്റർനെറ്റ് ഡൊമൈൻ | .dk2,3 |
1 Co-official with Greenlandic in Greenland, and Faroese in the Faroe Islands. German is recognised as a protected minority language in the South Jutland (Sønderjylland) area of Denmark. Danish is recognised as a protected minority language in the Schleswig-Holstein region of Germany. ² For Denmark excluding the Faroe Islands and Greenland. ³ The TLD .eu is shared with other European Union countries. 4 The Faroe Islands use +298 and Greenland uses +299. |
ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡും, സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമായുള്ള സ്വയംഭരണ പ്രദേശങ്ങൾ ആണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകൾ: പടിഞ്ഞാറ് വടക്കൻ കടൽ (North Sea), വടക്കു പടിഞ്ഞാറ് സ്കാജെറാക്ക് ജലസന്ധി; വടക്ക് കറ്റ്ഗട്ട് (Kattegat) ജലസന്ധി[4]; തെക്കു ജർമനിയും, കിഴക്കു ബാൾട്ടിക് സമുദ്രവും സ്ഥിതിചെയ്യുന്നു. വടക്ക് സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികൾ ഡെൻമാർക്കിനെ യഥാക്രമം നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്ന് വേർതിരിക്കുമ്പോൾ ജൂട്ട്ലാൻഡ് ഉപദ്വീപ് 68 കിലോ മീറ്റർ ജർമനിയുമായി കരാതിർത്തിയും പങ്കിടുന്നു.
എ.ഡി. 8-ആം നൂറ്റാണ്ടു മുതൽ രാജ്യത്തു രാജഭരണം നിലവിൽ വന്നു. 11-ആം നൂറ്റാണ്ടിൽ രാജ്യാതിർത്തി വിസ്തൃതമാക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ അരങ്ങേറിയ നിരവധി യുദ്ധങ്ങൾ മൂലം രാഷ്ട്ര വിസ്തൃതി ഇന്നു കാണുന്ന നിലയിലേക്ക് പരിമിതപ്പെടുകയും ചെയ്തു. 1849 ജൂൺ 05 ന് നിലവിൽ വന്ന ഭരണഘടന രാജാവിന്റെ പരമാധികാരം അവസാനിപ്പിക്കുകയും, ഭരണഘടനാനുസൃതമായ രാജവാഴ്ചയും, പാർലമെൻററി ജനാധിപത്യവും സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്ര തലവൻ ഇപ്പോഴും രാജനേതൃത്വം ആണെകിലും, ഭരണതലവൻ ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന മന്ത്രിയാണ്.
ലോകത്തിലെ വളരെ വികസിച്ച രാജ്യമാണ് ഡെൻമാർക്ക്. ജനങ്ങ ളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, ജനാതിപത്യ ബോധം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്ഥാനമാണ് ഡെന്മാർക്കിനുള്ളത്. യൂറോപ്യൻ യൂണിയൻ, നാറ്റോ , യുണൈറ്റഡ് നേഷൻസ് എന്നിവയിൽ അംഗമാണ്.
- വിസ്തൃതി: 43,077 ച. കി. മീ.,
- തീരദേശ ദൈർഘ്യം: 7314 കി. മീ.;
- ജനസംഖ്യ: 5,20,3000;
- ജനസാന്ദ്രത: ച.കി. മീ. -ന് 121;
- ഔദ്യോഗിക ഭാഷ: ഡാനിഷ്;
- തലസ്ഥാനം: കോപ്പൻഹേഗൻ.