ബി.സി. റോയ്
പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ഡോ.ബി.സി. റോയ് / From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു ഇന്ത്യൻ ഡോക്ടർ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, മനുഷ്യസ്നേഹി, സ്വാതന്ത്ര്യസമര സേനാനി എന്നിവകൂടാതെ 1948 മുതൽ 1962 ൽ മരണം വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ആധുനിക പശ്ചിമ ബംഗാളിന്റെ സ്രഷ്ടാവായിത്തന്നെ കണക്കാക്കുന്ന പ്രഗൽഭനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു ബിദാൻ ചന്ദ്ര റോയ് അഥവാ ഡോ.ബി.സി. റോയ് MRCP, FRCS (ബംഗാളി: বিধান চন্দ্র রায়) (ജൂലൈ 1, 1882 ജൂലൈ 1, 1962). ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. നിരവധി സ്ഥാപനങ്ങളും ദുർഗാപൂർ, കല്യാണി, ബിദാൻനഗർ, അശോക്നഗർ, ഹബ്ര എന്നീ അഞ്ചു പ്രധാനപ്പെട്ട നഗരങ്ങളും രൂപീകരിക്കുന്നതിൽ പ്രധാന പങ്കും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരേസമയം എഫ്ആർസിഎസ്, എംആർസിപി ബിരുദങ്ങൾ നേടിയ ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയിൽ, എല്ലാ വർഷവും അദ്ദേഹത്തിന്റെ ജനനദിനവും മരണദിനവുമായ ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്നു. 1961 ഫെബ്രുവരി 4 ന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.[1]
ബിദാൻ ചന്ദ്ര റോയ് Bidhan Chandra Roy | |
---|---|
2nd പശ്ചിമ ബംഗാൾ മുഖ്യമന്ത്രി | |
ഓഫീസിൽ 1948 ജനുവരി 23 – 1962 ജൂലൈ 1 | |
ഗവർണ്ണർ | സി. രാജഗോപാലാചാരി കൈലാഷ്നാഥ് കട്ജു ഹരേന്ദ്ര കുമാർ മുഖർജി ഫണി ഭൂഷൺ ചക്രവർത്തി പദ്മജ നായിഡു |
മുൻഗാമി | പ്രഫുല്ല ചന്ദ്ര ഘോഷ് |
പിൻഗാമി | പ്രഫുല്ല ചന്ദ്ര സെൻ |
പശ്ചിമ ബംഗാൾ നിയമസഭാംഗം | |
ഓഫീസിൽ 1952–1962 | |
മുൻഗാമി | പുതുതായി സ്ഥാപിച്ച നിയോജകമണ്ഡലം |
പിൻഗാമി | ബിജോയ് സിംഗ് നഹർ |
മണ്ഡലം | ബൗബസാർ |
ഓഫീസിൽ 1962–1962 | |
മുൻഗാമി | ബിജോയ് സിംഗ് നഹർ |
പിൻഗാമി | സിദ്ധാർത്ഥ ശങ്കർ റോയ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1882-07-01)1 ജൂലൈ 1882 ബങ്കിപൂർ, പാറ്റ്ന ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 1 ജൂലൈ 1962(1962-07-01) (പ്രായം 80) കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മാതാപിതാക്കൾs | അഘോര കാമിനി ദേവി പ്രകാശചന്ദ്ര റോയ് |
വസതിs | കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
അൽമ മേറ്റർ | പ്രസിഡൻസി കോളേജ് (ഇന്റർമീഡിയേറ്റ് ആർട്സ്) പാറ്റ്ന സർവ്വകലാശാല (ബി. എ) കൽക്കട്ട മെഡിക്കൽ കോളേജ് (എംബിബിഎസ്, എംഡി) റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (MRCP) റോയൽ കോളേജ് ഓഫ് സർജൻസ് (FRCS) |
തൊഴിൽ |
|
അവാർഡുകൾ | ഭാരതരത്നം (1961) |