ലോസ് ആഞ്ചെലെസ്
അമേരിക്കയിലെ ഒരു സ്ഥലം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ് ലോസ് ആഞ്ചെലെസ്.[1] എൽ.എ. എന്ന ചുരുക്കപ്പേരിൽ പൊതുവേ അറിയപ്പെടുന്ന 498.3 square miles (1,290.6 km2) വിസ്തീർണ്ണം വരുന്ന നഗരത്തിൽ 3.8 ദശലക്ഷം ജനങ്ങൾ വസിക്കുന്നു.[2] കൂടാതെ ലോസ് ആഞ്ചെലെസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് 224 വിവിധ ഭാഷകൾ സംസാരിക്കുന്ന 12.9 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. നഗരവാസികളെ പൊതുവേ "ആഞ്ചെലെനോസ്" എന്നു വിളിക്കാറുണ്ട്.
സിറ്റി ഓഫ് ലോസ് ആഞ്ചെലെസ് | |||
---|---|---|---|
ചിത്രങ്ങൾ മുകളിൽനിന്ന്, ഇടത്തുനിന്ന് വലത്തേയ്ക്ക്: ലോസ് ആഞ്ചെലെസ് സ്കൈലൈൻ മഞ്ഞുകാലത്ത്, വെനീസ് ബീച്ച്, ഗ്രിഫിത്ത് ഒബ്സെർവേറ്ററി, ഹോളിവുഡ് സൈൻബോർഡ് | |||
| |||
Nickname(s): എൽ.എ., മാലാഖാമാരുടെ നഗരം, ലോകത്തിന്റെ എന്റർട്ടെയിന്മെന്റ് തലസ്ഥാനം | |||
കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള സ്ഥാനം | |||
സംസ്ഥാനം | കാലിഫോർണിയ | ||
കൗണ്ടി | ലോസ് ആഞ്ചെലെസ് കൌണ്ടി | ||
കുടിയേറ്റം | സെപ്റ്റംബർ 4, 1781 | ||
ഇൻകോറ്പ്പറേറ്റഡ് | ഏപ്രിൽ 4, 1850 | ||
• മേയർ | അന്റോണിയോ വില്ലാറൈയോസ | ||
• സിറ്റി അറ്റോർണി | റൊക്കി ഡെൽഗഡില്ലോ | ||
• ഭരണം | സിറ്റി കൗൺസിൽ | ||
• City | [[1 E+9_m²|1,290.6 ച.കി.മീ.]] (498.3 ച മൈ) | ||
• ഭൂമി | 1,214.9 ച.കി.മീ.(469.1 ച മൈ) | ||
• ജലം | 75.7 ച.കി.മീ.(29.2 ച മൈ) 5.8% | ||
• നഗരം | 4,319.9 ച.കി.മീ.(1,667.9 ച മൈ) | ||
ഉയരം | 71 മീ(233 (സിറ്റി ഹാൾ) അടി) | ||
(2006) | |||
• City | 3,849,378 (അമേരിക്കയിൽവച്ച് 2ആമത്, ലോകത്തിൽവച്ച് 45ആമത്) | ||
• ജനസാന്ദ്രത | 3,168/ച.കി.മീ.(8,205/ച മൈ) | ||
• നഗരപ്രദേശം | 12,875,587 | ||
• മെട്രോപ്രദേശം | 17,755,322 | ||
• ഡെമോണിം | ആഞ്ചെലീനോ | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT) | ||
പിൻകോഡ് | 90001-90068, 90070-90084, 90086-90089, 90091, 90093-90097, 90099, 90101-90103, 90174, 90185, 90189 | ||
ഏരിയ കോഡ് | 213, 310, 323, 424, 661, 818 | ||
വെബ്സൈറ്റ് | lacity.org |
തെക്കൻ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ലോസ ആഞ്ചെലെസ് ഇവിടുത്തെ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്.വിശാലമായ തീരപ്രദേശ തടത്തിൽ സ്ഥിതി ചെയ്യുന്ന നഗരം മൂന്നു വശങ്ങളിൽ ഏകദേശം 10,000 അടിവരെയുള്ള (3,000 മീറ്റർ) മലനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.
ചരിത്രപരമായി ചുമാഷ്, ടോങ്വ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരുടെ സ്വദേശമായിരുന്ന ഈ പ്രദേശവും അൾട്ട കാലിഫോർണിയ എന്നറിയപ്പെട്ടിരുന്ന മേഖലയും 1542 ൽ സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ റോഡ്രിഗ്വസ് കാബ്രില്ലോ സ്പെയിൻ സാമ്രാജ്യത്തിന് അവകാശപ്പെട്ടതയി പ്രഖ്യാപിച്ചു. 1781 സെപ്റ്റംബർ നാലിന് സ്പാനീഷ് ഗവർണർ ഫെലിപ് ഡെ നീവ് പട്ടണം ഔദ്യോഗികമായി സ്ഥാപിച്ചു. 1821 ലെ മെക്സിക്കൻ സ്വാതന്ത്യസമരകാലത്ത് ഇത് മെക്സിക്കോയുടെ ഭാഗമായി നിലകൊണ്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൻറെ അവസാനം ലോസ് ആഞ്ചെലെസും ബാക്കി കാലിഫോർണിയ പ്രദേശങ്ങളും "'ട്രീറ്റി ഓഫ് ഗ്വാഡലൂപ് ഹിഡാൾജൊ” ഉടമ്പടി പ്രകാരം ഐക്യനാടുകൾക്കു കൈമാറ്റം ചെയ്യപ്പെടുകുയും അതിൽപ്പിന്നെ ഐക്യനാടുകളുടെ ഭാഗമായി മാറുകയും ചെയ്തു. 1850 ഏപ്രിൽ മാസം 4 ന്, കാലിഫോർണിയയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നതിന് ഏകദേശം 5 മാസങ്ങൾക്കു മുമ്പ്, ലോസ് ആഞ്ചെലെസ് ഒരു മുനിസിപ്പാലിര്റിയായി സംയോജിപ്പിക്കപ്പെട്ടു. ഈ മേഖലയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെട്ടതോടെ പട്ടണം അതിവേഗം അഭിവൃദ്ധിപ്പെട്ടു.
ലോസ് ആഞ്ചെലെസ് മെട്രോപോളിറ്റൻ മേഖലയുടെയും (13 മില്ല്യൺ ജനങ്ങൾ) വിശാല ലോസ് ആഞ്ചെലെസ് ഏരിയ പ്രദേശത്തിൻറെയും (18 മില്ല്യണ് ജനങ്ങൾ) മുഖ്യ ആകർഷണ കേന്ദ്രമാണ് ലോസ്ആഞ്ചെലെസ് നഗരം. ജനസാന്ദ്രതയിൽ ഈ മെട്രോപോളിറ്റൻ മേഖല ലോകത്തിൽ ഒന്നാം സ്ഥാനവും ഐക്യനാടുകളിലെ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ലോസ് ആഞ്ചെലെസ് കൌണ്ടിയുടെ കൌണ്ടി സീറ്റ് ഈ നഗരത്തിലാണ്. സിറ്റി ആഫ് എയ്ഞ്ചൽസ് എന്ന അപരനാമമുള്ള ഈ ആഗോളനഗരത്തിൻറെ സാമ്പത്തിക വ്യവസ്ഥ വിനോദം, മാദ്ധ്യമങ്ങൾ, ഫാഷൻ, ശാസ്ത്രം, കായിക വിനോദങ്ങൾ, സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ഗവേഷണം എന്നിങ്ങനെ വിഭിന്ന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളനഗരങ്ങളുടെ പട്ടികയിൽ ലോസ് ആഞ്ചെലെസിന് ആറാം സ്ഥാനം നൽകപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണീ നഗരം. യു.എസിലെ സിനിമാവ്യവസായത്തിൻറെ നെടുംതൂണായി ഹോളിവുഡ് ലോസ് ആഞ്ചെലെസ് നഗരത്തിലാണുൾപ്പെട്ടിരിക്കുന്നത്. 1932 ലും 1984 ലും ലോസ് ആഞ്ചെലെസ് നഗരം സമ്മർ ഒളിമ്പിക് ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചു. 2024 ലെ സമ്മർ ഒളിമ്പിക്സിന് അതിഥേയത്വം വഹിക്കുവാനും ഈ നഗരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.